Arrested | 'ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം'; വിമാനത്താവളത്തില്‍ 10 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി 18 യുവതികള്‍ പിടിയില്‍

 


മുംബൈ: (www.kvartha.com) വിമാനത്താവളത്തില്‍ 10 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി 18 യുവതികള്‍ പിടിയില്‍. ചത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. എല്ലാവരും സുഡാനില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് പുറമെ, ഒരു ഇന്‍ഡ്യക്കാരിയും അറസ്റ്റിലായിട്ടുണ്ട്. 

കഴിഞ്ഞ ദിവസം യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന യാത്രക്കാരുടെ സംഘം പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം ഇന്‍ഡ്യയിലേക്ക് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ സംഘം വിമാനത്താവളത്തില്‍ പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് യുവതികള്‍ പിടിയിലാവുന്നത്. 

യുവതികളുടെ ശരീരത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നതെന്നും ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 85 ലക്ഷം രൂപ വിലമതിക്കുന്ന 1.42 കിലോ സ്വര്‍ണവും 16 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും 88 ലക്ഷം രൂപയുടെ ഇന്‍ഡ്യന്‍ നോടുകളും കണ്ടെടുത്തതായും പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Arrested | 'ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം'; വിമാനത്താവളത്തില്‍ 10 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി 18 യുവതികള്‍ പിടിയില്‍


Keywords:  News, National, National-News, Mumbai-News, Mumbai, Airport, Chhatrapati Shivaji Maharaj International Airport, Arrested, DRI, 18 Sudanese women among 19 held at Mumbai airport for smuggling gold worth Rs 10 crore.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia