15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ജില്ലകളിൽ ലോക്ഡൗൺ ശുപാർശ
Apr 28, 2021, 10:25 IST
ന്യൂഡെൽഹി: (www.kvartha.com 28.04.2021) രാജ്യത്ത് 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ജില്ലകളിൽ ലോക്ഡൗണിന് ശുപാർശ. ഇതിനായി 150 ജില്ലകളുടെ പട്ടിക കേന്ദ്രം തയ്യാറാക്കി. സംസ്ഥാനങ്ങളുമായി ചർച നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കേരളത്തിൽ ചൊവ്വാഴ്ച 23.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോഴിക്കോടും, എറണാകുളത്തുമാണ് സംസ്ഥാനത്ത് എറ്റവും അധികം കേസുകൾ റിപോർട് ചെയ്യുന്നത്.
അതേസമയം കേരളത്തിലെ മിക്ക ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്. രാജ്യത്ത് തന്നെ ഇന്ത്യൻ വകഭേദം എറ്റവും കൂടുതൽ റിപോർട് ചെയ്‌തിരിക്കുന്നത് കോട്ടയത്ത് ആണ്. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.81 ശതമാനവുമാണ്. കോഴിക്കോട് 26.66 ശതമാനമായിരുന്നു ചൊവ്വാഴ്ച ടെസറ്റ് പോസിറ്റിവിറ്റി, തിരുവനന്തപുരത്ത് 17.23 ശതമാനവും, എറണാകുളത്ത് 24.54 ശതമാനമാണ് നിലവിലെ കണക്ക്.

കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. പ്രതിദിന മരണ സംഖ്യ മൂവായിരം കടന്നു. ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടുലക്ഷം പിന്നിട്ടു. ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 3200 പേരാണ് മരിച്ചത്. ഇതാദ്യമായാണ് ഒരുദിവത്തെ മരണസംഖ്യ 3000 കടക്കുന്നത്.
Keywords: News, New Delhi, India, National, COVID-19, Corona, Lockdown, 150 districts with over 15% positivity rate may go under lockdown.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.