Obituary | നേപാളിലെ രാപ്തി നദിയിലേക്ക് ബസ് മറിഞ്ഞ് 2 ഇന്‍ഡ്യക്കാര്‍ ഉള്‍പെടെ 12 പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരുക്കേറ്റു
Jan 13, 2024, 18:31 IST
കഠ്മണ്ഡു: (KVARTHA) നേപാളിലെ രാപ്തി നദിയിലേക്ക് പാസന്ജര് ബസ് മറിഞ്ഞ് രണ്ട് ഇന്‍ഡ്യക്കാര്‍ ഉള്‍പെടെ 12 പേര്‍ക്ക് ദാരുണാന്ത്യം. നേപാള്‍ ഗഞ്ചില്‍ നിന്ന് കഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ് ലുംബിനി പ്രവിശ്യയില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം സംഭവിച്ചതെന്ന് ഡെപ്യൂടി ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് സുന്ദര്‍ തിവാരി പറഞ്ഞു. അപകടത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈസ്റ്റ് വെസ്റ്റ് ഹൈവേയില്‍നിന്ന് ബസ് നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് കഠ്മണ്ഡു പോസ്റ്റ് റിപോര്‍ട് ചെയ്തു. അപകടത്തില്‍ 23 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ നേപാള്‍ ഗഞ്ച് മെഡികല്‍ ടീചിങ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ ലാല്‍ ബഹാദൂര്‍ നേപാളി(28)യെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Keywords: 12 people including 2 Indians Died, 23 injured in bus accident in Nepal, Nepal, News, Accidental Death, Injured, Bus Accident, Obituary, Police, Custody, Hospital, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.