ക്ലാസില്‍ കയറിയില്ല; വിദ്യാര്‍ത്ഥികളുടെ തല ഹോസ്റ്റല്‍ വാര്‍ഡന്‍ മൊട്ടയടിച്ചു

 


ബംഗളൂരു: (www.kvartha.com 02/02/2015) ക്ലാസില്‍ കയറാതെ കളിസ്ഥലത്ത് കറങ്ങി നടന്ന വിദ്യാര്‍ത്ഥികളുടെ തല ഹോസ്റ്റല്‍ വാര്‍ഡന്‍ മൊട്ടയടിച്ചു. വിത്തല്‍ മല്യ റോഡിലെ സെന്റ് ജോസഫ്‌സ് ഇന്ത്യന്‍ ഹൈ സ്‌കൂളിലെ ഹോസ്റ്റലില്‍ താമസിക്കുന്ന ഒമ്പതും പത്തും ക്ലാസിലെ 12 വിദ്യാര്‍ത്ഥികള്‍ക്കാണ് വാര്‍ഡന്‍ 'മൊട്ട'ശിക്ഷ നല്‍കിയത്.

സ്‌കൂളിലെ പ്രിന്‍സിപ്പാളിന്റെ നിര്‍ദേശപ്രകാരം സമ്പാഗിരാം നഗറില്‍ നിന്നും ബാര്‍ബറെ വരുത്തിയാണ് ശിക്ഷ നടപ്പാക്കിയത്. സംഭവത്തില്‍ കുട്ടികളിലൊരാളുടെ പിതാവ് കുബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്  ഹോസ്റ്റല്‍ വാര്‍ഡന്‍ ബ്രദര്‍ കിരണിനെ പോലീസ് ചോദ്യം ചെയ്യുകയും കുട്ടികളുടെ തല നിറയെ താരനും പേനുമായതിനാലാണ്  തല മൊട്ടയടിച്ചതെന്ന  വിശദീകരണം നല്‍കുകയും ചെയ്തു. എന്നാല്‍ സ്‌കൂളിലെ മറ്റ് കുട്ടികളോടും അധികൃതരോടും സംഭവത്തെക്കുറിച്ച് അന്വേഷിച്ച ശേഷം കേസ് മുന്നോട്ടു കൊണ്ടുപോകാനാണ് ഡി.സി.പി സന്ദീപ് പാട്ടീലിന്റെ തീരുമാനം.

അതേസമയം ക്ലാസ് നടക്കുന്ന സമയത്ത് മൈതാനത്ത് കറങ്ങി നടന്ന കുട്ടികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെയാണ് നല്‍കിയതെന്നാണ് മറ്റൊരു കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. കുട്ടികള്‍ ക്ലാസ് കട്ടാക്കി നടക്കുന്ന വിവരവും ശിക്ഷ നല്‍കിയ വിവരവും വാര്‍ഡന്‍ തങ്ങളെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് അടുത്ത ദിവസം സ്‌കൂളിലെത്തിയപ്പോള്‍ തലയില്‍ മുടിയല്ലാതെ നില്‍ക്കുന്ന കുട്ടികളെയാണ് കണ്ടത്.
ക്ലാസില്‍ കയറിയില്ല; വിദ്യാര്‍ത്ഥികളുടെ തല ഹോസ്റ്റല്‍ വാര്‍ഡന്‍ മൊട്ടയടിച്ചു
എന്നാല്‍ ചില മാതാപിതാക്കള്‍ വാര്‍ഡന്റെ നടപടിയെ ചോദ്യം ചെയ്യുന്നുണ്ട്. കുട്ടികള്‍ ചെയ്തത് തെറ്റ് തന്നെയാണ്. എന്നാല്‍ ഇത്തരം ശിക്ഷകള്‍ കടന്നുപോയെന്ന അഭിപ്രായമാണ് ഇവര്‍ക്കുള്ളത്.

ഇതിനു മുമ്പും കുട്ടികള്‍ ക്ലാസ് ചെയ്ത് കറങ്ങി നടന്നിരുന്നു. തുടര്‍ന്ന് കുട്ടികളെ അധികൃതര്‍ താക്കീത് നല്‍കി വിട്ടയച്ചിരുന്നു. എന്നാല്‍ വീണ്ടും തെറ്റ് ആവര്‍ത്തിച്ചതിനാലാണ് ശിക്ഷ നടപ്പാക്കിയതെന്നാണ് പോലീസ് പറയുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  12 boys' heads tonsured, school blames it on lice, dandruff,  Bangalore, Students, Complaint, Police, Parents, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia