ഏറ്റവും പ്രായമേറിയ തടവുകാരി 107-ാം വയസില്‍ മരിച്ചു

 


ADVERTISEMENT

ലക്‌നൗ: ഉത്തര്‍ പ്രദേശ് ജയിലിലെ ഏറ്റവും പ്രായമേറിയ തടവുകാരി 107-ാം വയസില്‍ മരിച്ചു. ഭുലാന്ദര്‍ഷര്‍ ജയിലിലെ തടവുകാരിയായ രാം കാലിയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മരിച്ചത്. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ മീററ്റിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഗാസിയാബാദിലെ ഘാണ്‍പൂര്‍ ഗ്രാമവാസിയായ രാം കാലിയ 2002-ല്‍ ഭര്‍ത്താവിന്റെ മരണത്തോടെ ഭുലാന്ദര്‍ഷറിലെ ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഈ ബന്ധു പോലീസ് പിടിയിലായതോടെ രാംകാലിയയെയും കേസില്‍ പ്രതിചേര്‍ത്തു ജയിലിലടച്ചു. കാലിയുടെ പ്രായം പരിഗണിച്ച് ഇവരെ വിട്ടയയ്ക്കാനുള്ള ഹര്‍ജി പരിഗണനയിലിരിക്കെയാണ് അസുഖബാധിതയായത്.

ഉത്തര്‍പ്രദേശിലെ വിവിധ ജയിലുകളില്‍ നൂറുകണക്കിനു പ്രായമേറിയ തടവുകാരാണുളളത്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് യു.പി.എ. സര്‍ക്കാരെന്ന് ജയില്‍ മന്ത്രി രാജേന്ദ്ര ചൗധരി പറഞ്ഞു.
ഏറ്റവും പ്രായമേറിയ തടവുകാരി 107-ാം വയസില്‍ മരിച്ചു
Keywords: Oldest woman convict , Uttar Pradesh, Ram Kali, Meerut Medical College , Bulandshahr jail., Medical College, Khanpur village, Mansoori area , Ghaziabad
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia