ഹിസ് ബുള്‍ ഭീകരന്‍ ബുര്‍ഹാനെ പിടിച്ചുകൊടുത്താല്‍ 10 ലക്ഷം രൂപ പാരിതോഷികം

 


ശ്രീനഗര്‍: (www.kvartha.com 18.08.2015) ജമ്മുകശ്മീരില്‍ ഒളിവില്‍ കഴിയുന്ന ഹിസ് ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പിലിന്റെ മകനായ ബുര്‍ഹാന്‍ കശ്മീരിലെ കൊടും ഭീകരരില്‍ ഒരാളാണ്.

ഇയാളെ തീവ്രവാദത്തിന്റെ മുഖം എന്നു വിളിക്കാറുണ്ട്. പാകിസ്ഥാന്‍ ഭീകരരുമായും ഇയാളുടെ സംഘം നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് വിവരം. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കശ്മീരിലെ ചെറുപ്പക്കാരന്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനുളള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ഹിസ്ബുള്‍ സംഘം.

തെക്കന്‍ കശ്മീരില്‍ നിന്നു  30 ചെറുപ്പക്കാരെയാണ് ഇങ്ങനെ സംഘം തീവ്രവാദസംഘത്തിലെത്തിച്ചത്. ബുര്‍ഹാന്‍ ഫെയ്‌സ്ബുക്ക് പോലെയുളള സോഷ്യല്‍ മീഡിയകളില്‍ സജീവമാണെന്നും ടൈഗര്‍ ട്രാല്‍, ബുര്‍ഹാന്‍ ട്രാല്‍ എന്നീ പേരുകളിലാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാട്ട്‌സ് ആപ്പിലും സജീവമാണ് ബുര്‍ഹാന്‍.
ഹിസ് ബുള്‍ ഭീകരന്‍ ബുര്‍ഹാനെ പിടിച്ചുകൊടുത്താല്‍ 10 ലക്ഷം രൂപ പാരിതോഷികം


SUMMARY: Son of a government school principal, Burhan Wani is among the most dreaded militants of south Kashmir today. Some even call him the 'face of terror' in villages in south of Srinagar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia