Suspended | കര്‍ണാടകയില്‍ ഡെപ്യൂടി സ്പീകര്‍ക്കെതിരെ പേപറുകള്‍ എറിഞ്ഞ സംഭവം; 10 ബിജെപി എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) കര്‍ണാടകയില്‍ ഡെപ്യൂടി സ്പീകര്‍ക്കെതിരെ പേപറുകള്‍ എറിഞ്ഞ സംഭവത്തില്‍ 10 ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. അശ്വത് നാരായണന്‍, വേദവ്യാസ കമ്മത്ത്, ധീരജ് മുനിരാജു, യസ്പാല്‍ സുവര്‍ണ, അരവിന്ദ് ബെല്ലാഡ്, സുനില്‍ കുമാര്‍, ആര്‍ അശോക, ഉമാകാന്ത് കോട്ടിയാന്‍, ആരാഗ ജ്ഞാനേന്ദ്ര, ഭരത് ഷെട്ടി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.  

സ്പീകര്‍ യു ടി ഖാദറാണ് ഈ സമ്മേളന കാലയളവില്‍ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തത്. ഡെപ്യൂടി സ്പീകര്‍ രുദ്രപ്പ ലാമിനിക്ക് നേരെയാണ് എംഎല്‍എമാര്‍ പേപറുകള്‍ കീറിയെറിഞ്ഞത്. മോശം പെരുമാറ്റത്തിനാണ് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് സ്പീകര്‍ അറിയിച്ചു. സസ്‌പെന്‍ഷന് പിന്നാലെ എംഎല്‍എമാര്‍ മുദ്രവാക്യം വിളിച്ച് സഭയില്‍ പ്രതിഷേധിച്ചു. 

Suspended | കര്‍ണാടകയില്‍ ഡെപ്യൂടി സ്പീകര്‍ക്കെതിരെ പേപറുകള്‍ എറിഞ്ഞ സംഭവം; 10 ബിജെപി എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

Keywords: New Delhi, News, National, Karnataka, BJP, MLA, Suspended, Paper, Deputy Speaker, 10 Karnataka BJP MLAs suspended for throwing paper at Deputy Speaker.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia