9 വയസുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചുമൂടി

 


ശ്രീനഗര്‍: കാശ്മീരില്‍ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് ശേഷം ജീവനോടെ കുഴിച്ചുമൂടി. പാസില്‍പൊര ഗ്രാമത്തിലെ റാഫിയാബാദിലാണ് സംഭവം. നാലാം ക്ലാസുകാരിയുമായ സ്‌നോബര്‍ ഗുല്‍ ആണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.

ദാസ്‌നയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സ്‌നോബര്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷം കളിക്കാനായി പുറത്തു പോയതായിരുന്നു. എന്നാല്‍ നേരം വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാരുമൊത്ത് നടത്തിയ തിരച്ചിലില്‍ വീടിനടുത്തായി ചെളിയില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കുട്ടിയുടെ ദേഹത്ത് മുറിവുകളുണ്ടായിരുന്നതായും, രക്തം പ്രവഹിക്കുന്നതായും കണ്ടതായി പിതാവ് മുഹമ്മദ് റസ്തും നജാര്‍ വെളിപ്പെടുത്തി.

പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികള്‍ റോഡ് ഉപരോധിച്ചു. പോലീസ് ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. അതേസമയം ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞിട്ടുണ്ട്. കുട്ടിയുടെ രക്ത സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി അയച്ചിട്ടുണ്ട്.

9 വയസുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചുമൂടി

SUMMARY: A 9-year-old girl from Pazilpora village of Rafiabad in North Kashmir was found buried alive on Thursday evening under mound rubble under mysterious circumstances.
Snobar Gul, daughter of Mohammed Rustum Najar was studying in 4th class in Government middle School, Daazna in Rafiabad.

Keywords : Srinagar, Kashmir, Molestation, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia