സോണിയയുടെ കര്‍ണാടക സന്ദര്‍ശനം പ്രഹസനമെന്ന് ആക്ഷേപം

 


സോണിയയുടെ കര്‍ണാടക സന്ദര്‍ശനം പ്രഹസനമെന്ന് ആക്ഷേപം
ബംഗ്ലൂര്‍: കര്‍ണാടകയിലെ വരള്‍ച്ച ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ സന്ദര്‍ശനം പ്രഹസനമാണെന്ന ആക്ഷേപം ശക്തമായി. മിന്നല്‍ സന്ദര്‍ശനങ്ങളാണ് മിക്ക പ്രദേശങ്ങളിലും നടത്തിയത്. മിനിറ്റുകള്‍ മാത്രമാണ് ഇവ നീണ്ടുനിന്നത്. സോണിയയെ കണ്ട് പരാതി പറയാനായെത്തിയ നൂറുകണക്കിനാളുകള്‍ നിരാശരായാണ് മടങ്ങിയത്.

വരള്‍ച്ച രൂക്ഷമായി ബാധിച്ച നാഗസമുദ്ര ഗ്രാമത്തില്‍ സോണിയ ചിലവിട്ടത് വെറും പതിനഞ്ച് മിനുട്ട് മാത്രം. രാവിലെ 9.40ന് സ്ഥലത്തെത്തിയ അവര്‍ വറ്റിവരണ്ട നാഗസമുദ്ര ടാങ്ക് സന്ദര്‍ശിച്ച് ഗ്രാമീണരോടൊപ്പം ചെലിവിട്ടത് വെറും മൂന്ന് മിനുട്ട്. സംസ്ഥാനത്തെ പ്രബല സമുദായമായ ലിങ്കായത്ത് വിഭാഗത്തിന്റെ ആത്മീയ കേന്ദ്രമായ സിദ്ധഗംഗ മഠവും സോണിയ സന്ദര്‍ശിച്ചു.

കടബാധ്യത എഴുതി തള്ളുന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങളാണ് സോണിയയോട് ഗ്രാമീണര്‍ക്ക് പറയാനുണ്ടായിരുന്നത്. കുടിവെള്ളം കിട്ടാനില്ലെന്നും മാലിന്യം കലര്‍ന്ന വെള്ളത്തിന് പരിഹാരമുണ്ടാക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.

Keywords:  Bangalore, National, Sonia Gandhi, Karnataka


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia