വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി
ഡെല്‍ഹി: ഇരുപതു മണിക്കൂറോളം രാജ്യത്തെ വൈദ്യുതി ബന്ധം തകര്‍ത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായെന്ന് അധികൃതര്‍ അവകാശപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിച്ച വൈദ്യുതി തകരാറിന് യഥാര്‍ഥ കാരണം എന്തെന്ന് കൃത്യമായി പറയാന്‍ ഇപ്പോഴും ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ വൈദ്യതി പ്രതിസന്ധിയിലായിരുന്നു.

രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ വൈദ്യുതി വിതരണം ചെയ്യുന്ന മൂന്നു ഉത്തരേന്ത്യന്‍ ഗ്രിഡുകളാണ് ചൊവ്വാഴ്ച ഉച്ചയോടെ തകര്‍ന്നത്. കല്‍ക്കരി ഉപയോഗിച്ചു വൈദ്യതി ഉല്‍പാദിപ്പിക്കുന്ന തെര്‍മല്‍ പ്ലാന്റുകളാണ് ഇവിടെയുള്ളത്. അതു തകരാറിലായാല്‍ കേരളത്തിലെ ഹൈഡല്‍ പ്രോജക്ടുകളെപ്പോലെ എളുപ്പം ശരിയാക്കാന്‍ കഴിയില്ലെന്ന ആശങ്കയുണ്ടായിരുന്നു. എങ്കിലും വിദ്യുഛക്തി അധികൃതരുടെ അക്ഷീണ ശ്രമത്തിന്റെ ഫലമായി 20 മണിക്കൂറിനകം പ്രശ്‌നം പരിഹരിക്കാനായി.

ഏഷ്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ വൈദ്യുത ലൈനായ ഒഡീഷ്യ - കര്‍ണാടക HVDC (ഹൈ വോള്‍ട്ട് ഡയരക്ട് കറന്റ്) വഴിയുള്ള പ്രസരണവും ചൊവ്വാഴ്ച നിലച്ചിരുന്നു. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ഇരുട്ടിലാക്കിയത് ഇതാണ്.

Keywords: Electricity, Power failure, Restored, Delhi
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia