വി.ഐ.പി പരിഗണന: സഞ്ജയ് ദത്തിന്റെ വീടിനുപുറത്ത് പ്രകടനം

 


ADVERTISEMENT

മുംബൈ: മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ബോളീവുഡ് താരം സഞ്ജയ് ദത്തിനെ വി.ഐ.പി പരിഗണനയില്ലാതെ ജയിലിലേയ്ക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷ സംഘടനയായ ഹിന്ദു രാഷ്ട്ര സേനാ പ്രവര്‍ത്തകര്‍ താരത്തിന്റെ വസതിക്കുപുറത്ത് പ്രതിഷേധപ്രകടനം നടത്തി. ബുധനാഴ്ച ബാന്ദ്രയിലെ വീടിനുപുറത്താണ് പ്രകടനം നടന്നത്.

അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട താരം ഇതിനുള്ളില്‍ 18 മാസത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയതാണ്. അവശേഷിക്കുന്ന ശിക്ഷയനുഭവിക്കാനായി മുംബൈ ടാഡ കോടതിയില്‍ ഇന്ന് (വ്യാഴാഴ്ച) സഞ്ജയ് ദത്ത് ഹാജരാകും.

പ്രകടനക്കാരെ പിന്നീട് ഖര്‍ പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. ധനഞ്ജയ് ദേശായി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റിലായെങ്കിലും പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു.

വി.ഐ.പി പരിഗണന: സഞ്ജയ് ദത്തിന്റെ വീടിനുപുറത്ത് പ്രകടനം SUMMARY: Mumbai: Members of Hindu Rashtra Sena, a right-wing outfit, on Wednesday staged a demonstration outside the Bandra residence of actor Sanjay Dutt, demanding that he be sent to prison without any VIP treatment.

Keywords: National news, Mumbai, Members of Hindu Rashtra Sena, Right-wing outfit, Wednesday, Staged, Demonstration, Outside, Bandra, Residence, Actor, Sanjay Dutt, Demanding, Sent, Prison, VIP treatment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia