ന്യൂഡല്‍ഹി: യുനെസ്‌കോ സംഘം നവംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും. ലോക പൈതൃക പട്ടിക തയാറാക്കുന്നതിന്റെ ഭാഗമായാണ് യുനെസ്‌കോ സംഘം ഇന്ത്യയിലെത്തുന്നത്. ഹൈദരാബാദിലെ ഖുത്ബ് പൈതൃകത്തിന്റെ ഭാഗമായുള്ള ചാര്‍മിനാര്‍, ഗോല്‍ക്കോണ്ട കോട്ടകള്‍ സംഘം പരിശോധിക്കും. 2013ലെ പട്ടിക തയാറാക്കുന്നതിന്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദര്‍ശനം.
യുനെസ്‌കോയുടെ രാജ്യാന്തര പ്രകൃതി സംരക്ഷണ യൂണിയന്റെ മറ്റൊരു സംഘം നവംബറില്‍ ഹിമാചല്‍ പ്രദേശിലെത്തും. ഗ്രേറ്റ് ഹിമാലയന്‍ നാഷനല്‍ പാര്‍ക്ക് സന്ദര്‍ശിക്കാനാണിത്. ചാര്‍മിനാര്‍, ഗോല്‍ക്കോണ്ട കോട്ടകള്‍, ഗ്രേറ്റ് ഹിമാലയന്‍ നാഷനല്‍ പാര്‍ക്ക് എന്നിവയെ 2013 പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നു യുനെസ്‌കോയോടു കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു.
നേരത്തേ, ഇന്ത്യയിലെ 27 സ്ഥലങ്ങള്‍ യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
KEY WORDS: UNESCO, National, New Delhi, India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.