മദ്യപിച്ച് ശല്യം: യുവാവിനെ ഭാര്യ കഴുത്തുഞെരിച്ചു കൊന്നു

 


മദ്യപിച്ച് ശല്യം: യുവാവിനെ ഭാര്യ കഴുത്തുഞെരിച്ചു കൊന്നു
പുനെ: മദ്യലഹരിയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയിലായി. ദമ്പതികളുടെ ഇളയ മകള്‍ നല്‍കിയ മൊഴിയാണ് കേസിലെ തുമ്പുണ്ടാക്കിയത്.

പൂനെ കര്‍വെ നഗറിലെ താമസിക്കുന്ന ഹരിപ്രസാദ് എന്ന ശിവപ്രസാദ്(35) ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ അബോധാവസ്ഥയിലായ ഇയാളെ ഭാര്യ സുഷമ (30) വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇയാള്‍ കട്ടിലില്‍ നിന്ന് താഴെ വീഴുകയായിരുന്നു എന്ന് ഡോക്ടര്‍മാരോട് പറയുകയും ചെയ്തു.

എന്നാല്‍ പൊലീസിന്റ് ചോദ്യം ചെയ്യലില്‍ ഈ ദമ്പതികളുടെ 14കാരിയായ മകള്‍ സത്യം വെളിപ്പെടുത്തുകയായിരുന്നു. അച്ഛന്‍ എന്നും രാത്രി മദ്യപിച്ചാണ് വീട്ടിലെത്താറുള്ളതെന്നും വെള്ളിയാഴ്ച രാത്രിയിലും ഇതുപോലെ വന്ന് അമ്മയെ ആക്രമിക്കുകയായിരുന്നു. കുതറിമാറിയ അമ്മ സഹികെട്ട് അച്ഛന്റെ കഴുത്തുഞെരിക്കുകയായിരുന്നുവെന്നും മകള്‍ പോലീസില്‍ മൊഴി നല്‍കി.

Keywords:  Pune, National, Husband, Wife, Killed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia