പെണ്‍ബുദ്ധി വിജയിച്ചു: അസമില്‍ വിമാനദുരന്തം ഒഴിവായി

 


പെണ്‍ബുദ്ധി വിജയിച്ചു: അസമില്‍ വിമാനദുരന്തം ഒഴിവായി
ഗുവാഹത്തി: എയര്‍ ഇന്ത്യയിലെ രണ്ട് വനിതാ പൈലറ്റുമാരുടെ സുധീരവും സമയോചിതവുമായ ഇടപെടല്‍ മൂലം അസമില്‍ വന്‍ വിമാനദുരന്തം ഒഴിവായി. അസമിലെ സില്‍ചാറില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ എടിആര്‍ വിമാനമാണ് അപകടത്തില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. 48 യാത്രക്കാരെയും നാല് ജീവനക്കാരെയും വഹിച്ച് പറന്ന വിമാനമാണിത്.

പറന്നുയരുന്നതിനിടയില്‍ വിമാനത്തിന്റെ മുന്‍ചക്രം ഊരിതെറിക്കുകയായിരുന്നു. എന്നാല്‍ പൈലറ്റുമാരായ ഊര്‍മിള, കോപൈലറ്റ് യാഷു എന്നിവരുടെ മനസ്ഥൈര്യം മൂലം അപകടമില്ലാതെ വിമാനം ഗുവഹാത്തിയിലെ ലോക്പ്രിയ ഗോപി നാഥ് ബര്‍ദോളൊയ് വിമാനത്താവളത്തില്‍ തിരിച്ച് ഇടിച്ചിറക്കുകയായിരുന്നു.

വിമാനം ഇടിച്ചിറക്കേണ്ടിവരുമെന്ന് പൈലറ്റുമാര്‍ വിമാനത്താവള അധികൃതരെ ധരിപ്പിച്ചശേഷമായിരുന്നു ഇത്. വിമാനം ഏറെ നേരം പറത്തി ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷമാണ് ലാന്റിങ്ങ് നടത്തിയത്. പൊട്ടിത്തെറി ഒഴിവാക്കാനായിരുന്നു ഇത്. അപകടസാധ്യത മുന്നില്‍ കണ്ട് വിമാനയാത്രികരെ രക്ഷിച്ച പൈലറ്റുമാരെ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയും എയര്‍ ഇന്ത്യയും അഭിനന്ദിച്ചു.

Keywords: Pilot,  Assam, National, Air Plane, Women, Guwahati
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia