നോട്ട് അസാധുവാക്കല്‍ ദുര്‍ഭരണത്തിന്റെ സ്മാരകം, ജനങ്ങള്‍ പണം നിക്ഷേപിച്ചിട്ട് അത് തിരിച്ചെടുക്കാന്‍ സാധിക്കാത്ത മറ്റൊരു രാജ്യത്തിന്റെ പേരുപറയാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുമോ? രാജ്യസഭയില്‍ ആഞ്ഞടിച്ച് ഡോ മന്മോഹന് സിംഗ്
Nov 24, 2016, 13:30 IST
ന്യൂഡല്‍ഹി: (www.kvartha.com 24.11.2016) കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെതിരെ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ്. ദുര്‍ഭരണത്തിന്റെ സ്മാരകമായിരിക്കും ബി ജെ പി സര്‍ക്കാരിന്റെ ഈ നടപടിയെന്നും കാര്‍ഷിക മേഖലയെ ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
ജി ഡി പി രണ്ട് ശതമാനം ഇടിയാന്‍ സാധ്യതയുണ്ട്. നോട്ട് അസാധുവാക്കല്‍ കറന്‍സി സംവിധാനത്തെ തന്നെ ബാധിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. സഹകരണ ബാങ്കുകള്‍ക്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ചെറുകിട വ്യവസായവും ദുരിതത്തിലായിരിക്കുകയാണ്. ബി ജെ പി സര്‍ക്കാരിന്റെ സംഘടിത കൊള്ളയാണ് നോട്ട് അസാധുവാക്കല്‍.
പ്രധാനമന്ത്രിയുടെ ഉദ്ദേശ ശുദ്ധിയെ താന്‍ പിന്തുണക്കുന്നു. എന്നാല്‍ പ്രധാനമന്ത്രിക്കു പോലും അദ്ദേഹത്തിന്റെ തീരുമാനത്തിന്റെ യഥാര്‍ത്ഥ ഭവിഷ്യത്തുകള്‍ മനസിലായിട്ടില്ലെന്നും മന്മോഹന് സിങ് വ്യക്തമാക്കി. ജനങ്ങള്‍ പണം നിക്ഷേപിച്ചിട്ട് അത് തിരിച്ചെടുക്കാന്‍ സാധിക്കാത്ത മറ്റൊരു രാജ്യത്തിന്റെ പേരുപറയാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുമോ എന്നും മന്മോഹന് സിങ് പരിഹസിച്ചു.
Keywords : New Delhi, Prime Minister, Narendra Modi, National, Manmohan Singh, Demonetisation a monumental management failure, says Manmohan; PM Modi in the audience.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.