നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച നടത്തുന്നു
Nov 16, 2016, 13:35 IST
ന്യൂഡല്‍ഹി: (www.kvartha.com 16.11.2016) 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച നടത്തുന്നു. പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞതിനു പിന്നാലെയാണ് വിഷയം ചര്‍ച്ചയ്ക്ക് വന്നത്.
സര്‍ക്കാര്‍ രാജ്യത്ത് സാമ്പത്തിക അരാജകത്വം സൃഷ്ടിച്ചെന്ന് കോണ്‍ഗ്രസിനു വേണ്ടി രാജ്യസഭയില്‍ സംസാരിച്ച ആനന്ദ് ശര്‍മ പറഞ്ഞു. നോട്ടുമാറ്റംകൊണ്ട് കള്ളപ്പണക്കാര്‍ക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി മാപ്പുപറയണമെന്നും ആനന്ദ് ശര്‍മ പറഞ്ഞു.
പണം പിന്‍വലിക്കുന്ന കാര്യം രഹസ്യമായി പുറത്തായിരുന്നു. കുറ്റവാളികള്‍ക്കും ഭീകരര്‍ക്കും ഇക്കാര്യം അറിയാമായിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. ബിജെപിയുടെ പല ഘടകങ്ങളും നിയമം നടപ്പാക്കുന്നതിന് തൊട്ടുമുമ്പുതന്നെ ലക്ഷങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ചെന്നും ആനന്ദ് ശര്‍മ ആരോപിച്ചു.

നിരവധിയാളുകള്‍ ബാങ്കിന്റെയും എടിഎമ്മിന്റെയും ക്യൂവില്‍ നിന്നു കഷ്ടപ്പെടുകയാണ്. ഇതിനിടെ തങ്ങളുടെ കൈവശമുള്ള പണത്തിന് മൂല്യമില്ലെന്നറിഞ്ഞ് നിരവധി പേര്‍ ജീവന്‍ അവസാനിപ്പിച്ചു. ക്യൂ നില്‍ക്കുന്നതിനിടെ പലരും കുഴഞ്ഞുവീണ് മരിച്ചു. എന്നാല്‍ സര്‍ക്കാരിന് ഇതൊന്നും ഒരു പ്രശ്‌നമല്ലെന്നും ശര്‍മ കുറ്റപ്പെടുത്തി.
നിങ്ങള്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചു. പക്ഷേ, നോട്ട് മാറ്റത്തിന്റെ കാര്യത്തില്‍ എന്തു സംഭവിച്ചു. സ്വിസ് ബാങ്കിലും എച്ച്എസ്ബിസിയിലും കള്ളപ്പണമുള്ള ഇന്ത്യക്കാരുടെ പട്ടിക താങ്കളുടെ കയ്യിലുണ്ട്. ഇത് പുറത്തുവിടണമെന്നു ആവശ്യപ്പെടുകയാണെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

കര്‍ണാടകയില്‍ മുന്‍ ബിജെപി നേതാവിന്റെ മകളുടെ ആര്‍ഭാട വിവാഹം നടക്കുകയാണ്. 500 കോടി രൂപയാണ് ചെലവഴിക്കുന്നത് എന്നാണ് കേള്‍ക്കുന്നത് ഇതെല്ലാം കൃത്യമായി കണക്കുള്ള പണമാണോ? എവിടെ നിന്നാണ് അദ്ദേഹത്തിന് ഇത്രയും പണം ലഭിച്ചത് എന്നും ആനന്ദ് ശര്‍മ ചോദിച്ചു.
Also Read:
ബൈക്ക് മോഷണം പോയ സംഭവത്തില്‍ ഒരുമാസത്തിനുശേഷം കേസെടുത്തു
Keywords: Parliament Session Begins , Prime Minister, Narendra Modi, Criticism, Controversy, Karnataka, Fake money, Secret, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.