പനാജി (ഗോവ): മാര്‍കിസ്റ്റ് സൗന്ദര്യശാസ്ത്രത്തെ മലയാളിയ്ക്ക് പകര്‍ന്നു നല്കിയ പി. ഗോവിന്ദപ്പിള്ളയെ ഗോവയിലെ ചലച്ചിത്രോത്സവ വേദി അനുസ്മരിച്ചു.
ചലച്ചിത്രമേളയുടെ വേദിയില്‍ വെള്ളിയാഴ്ച്ച രാവിലെ എത്തിയപ്പോഴാണ് പ്രതിനിധികളില്‍ പലരും പി.ജിയുടെ മരണവാര്‍ത്ത അറിഞ്ഞത്. തലേന്ന് രാത്രിയിലെ പ്രദര്‍ശനം കഴിഞ്ഞ് വളരെ വൈകി സംഭവിച്ച മരണം പലരും അറിഞ്ഞിരുന്നില്ല. പ്രതിനിധികളില്‍ നല്ലൊരു പങ്കും മലയാളികളായ ഗോവ മേളയില്‍ പി.ജിയെ ഉചിതമായി അനുസ്മരിക്കണമെന്ന് രാവിലെ തന്നെ തീരുമാനമായി. സിനിമാപ്രദര്ശനങ്ങളുടെ ഇടവേളയില്‍ അനുസ്മരണ സമ്മേളനം നടത്താന്‍ തീരുമാനമായി.
എഴുത്തില്‍ മാത്രമല്ല, മലയാള സിനിമയുടെ വളര്‍ച്ചയിലും സംഘാടകന്റെ വേഷത്തില്‍ പി. ഗോവിന്ദപ്പിള്ള പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹം സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനായി ഇരുന്നുകൊണ്ട് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ് എഫ്.കെ)യുടെ നടത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
മേളയുടെ മുഖ്യവേദിയായ ഐനോക്സ് തിയറ്ററിനു മുന്നില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഷാജി, എന്‍. കരുണ്‍, ടി.വി ചന്ദ്രന്, കെ. ആര് മോഹനന്, സി. വി ബാലക്ടഷ്ണന്, ജി.പി. രാമചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: IFFI PG remembrance, Panagi, Goa, Film Fest, Death, News, National, P. Govindan Pilla
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.