ഇന്ന് ഗാന്ധി ജയന്തി; രാജ്യം മഹാത്മാവിന്റെ ഓര്‍മയില്‍

 


ന്യൂഡല്‍ഹി:(www.kvartha.com 2.10.2015) ഒക്ടോബര്‍ രണ്ട്, അഹിംസവാദത്തിലൂന്നി ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് കൈപിടിച്ചു കയറ്റിയ മഹാത്മാവിന്റെ നൂറ്റിനാല്‍പ്പത്തിയാറാം ജന്മദിനമാണിന്ന്.

രാഷ്ട്രപിതാവിന്റെ ഓര്‍മ പുതുക്കി രാജ്യമെങ്ങും വിപുലമായ ആഘോഷപരിപാടികള്‍. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വിപുലമായ ആഘോഷപരിപാടികള്‍. രാജ്ഘട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി. മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെ പ്രത്യേക പ്രാര്‍ത്ഥനാച്ചടങ്ങിലും പ്രമുഖര്‍ പങ്കെടുത്തു. ഗാന്ധിജിയോടുള്ള ആദര സൂചകമായി ഐക്യരാഷ്ട്ര സഭ ഇന്ന് ലോക അഹിംസാദിനമായാണ് ആചരിക്കുന്നത്.

1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തര്‍ ജില്ലയിലെ സുദാമാ പുരിയിലാണ് ഗാന്ധി ജനിച്ചത്. പിതാവ് കരംചന്ദ് ഗാന്ധി, മാതാവ് പുത്തലീ ഭായി. വക്കീല്‍ പഠനത്തിനുപോയ ദക്ഷിണാഫ്രിക്കയിലെ പ്രശ്‌നങ്ങള്‍ ഗാന്ധി ഏറ്റെടുത്തതോടെ തുടങ്ങി എല്ലാവര്‍ക്കും സ്വാതന്ത്ര്യം എന്ന ആശയത്തിലേക്കുളള അദ്ദേഹത്തിന്റെ യാത്ര. അത് പിന്നീട് 1947 ഓഗസ്റ്റ് 15ന് ഇന്ത്യയിലേക്ക് പുതുവെളിച്ചമെത്തിച്ചു. ഒടുവില്‍ 1948 ജനുവരി 30ന് നാഥൂറാം വിനായക് ഗോഡ്‌സെ എന്ന മതഭ്രാന്തന്റെ വെടിയേറ്റ് മരിക്കുമ്പോഴും മരണമില്ലാതെ പോയത് അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക്...

ഇന്ന് ഗാന്ധി ജയന്തി; രാജ്യം മഹാത്മാവിന്റെ ഓര്‍മയില്‍

   
SUMMARY: Mahatma Gandhi was born Oct. 2, 1869, and would have been 146 years old if he were alive today. While India’s preeminent leader was born into a wealthy family in the Gujarat region of western India and would later go on to become a successful lawyer in England and lead the early civil rights movement in South Africa, the most memorable period in his life was the 32-year struggle to gain India's independence.

Gandhi was famed for his nonviolent approach in campaigning throughout South Africa and India, where nearly 70 years after his assassination he remains a source of strength.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia