Degree Syllabus | 4 വര്‍ഷ ബിരുദ കോഴ്‌സുകളുടെ സിലബസ് പ്രസിദ്ധീകരിക്കാത്തത് കടുത്ത വീഴ്ച്ചയെന്ന് കെ എസ് യു
May 21, 2024, 18:49 IST
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവേശനത്തിന് കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ പ്രക്രിയകള്‍ ആരംഭിച്ചിട്ടും സിലബസ് ലഭ്യമാക്കാത്തത് കടുത്ത വീഴ്ച്ചയാണെന്നും ഉടന്‍ തന്നെ സിലബസ് പുറത്തിറക്കണമെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുന്ന യൂണിവേഴ്‌സിറ്റിയുടെ സമീപകാല സമീപനം വലിയ അപകടകത്തിലേക്കാണ് കൊണ്ട് പോകുന്നതെന്നും ഒരു കോഴ്‌സ് പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ സിലബസ് എന്താണെന്ന് അറിയാനുള്ള വിദ്യാര്‍ഥിയുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ കാലതാമസമെന്നും കെ എസ് യു ജില്ലാ കമിറ്റി പ്രസ്താവനയില്‍ ആരോപിച്ചു.
നാല് വര്‍ഷത്തെ കോഴ്‌സിന്റെ മുഴുവന്‍ സിലബസും അടിയന്തരമായി പ്രഖ്യാപിക്കണമെന്നും നിലവാരമുള്ള സിലബസുകള്‍ തയ്യാറാക്കുവാനുള്ള ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ യൂണിവേഴ്‌സിറ്റി മാര്‍ചുകള്‍ അടക്കം സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധവുമായി കെ എസ് യു മുന്നോട്ട് പോകുമെന്നും എം സി അതുല്‍ അറിയിച്ചു.
Keywords: News, Kerala, Kannur, Kannur-News, Education, Kannur University, Press Conference, KSU, Criticism, Non-publication, Syllabus, Four-Year Degree, Courses, Violation, KSU said that non-publication of syllabus of four-year degree courses is violation.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.