പൊട്ടിക്കരഞ്ഞ സരോജിനി ബാലാനന്ദന്റേത് സ്വാഭാവിക വികാരപ്രകടനം: പിണറായി

 


ADVERTISEMENT

പൊട്ടിക്കരഞ്ഞ സരോജിനി ബാലാനന്ദന്റേത് സ്വാഭാവിക വികാരപ്രകടനം: പിണറായി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന് സമ്മേളനവേദിയില്‍ നിന്ന് പൊട്ടിക്കരഞ്ഞ സരോജിനി ബാലാനന്ദന്റേത് സ്വാഭാവിക വികാരപ്രകടനം മാത്രമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും കാലം സംസ്ഥാന കമ്മറ്റിയില്‍ പ്രവര്‍ത്തിച്ച ആള്‍ക്ക് ഇനി പ്രവര്‍ത്തിക്കാനാകില്ലല്ലോയെന്ന വികാരമാണ് ഇതില്‍ പ്രതിഫലിച്ചതെന്നും അവര്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Keywords: Kerala, Thiruvananthapuram, Pinarayi vijayan, statement, CPM, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia