Arrested | 15 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവമോര്‍ച പ്രാദേശിക നേതാവ് അറസ്റ്റില്‍
Sep 25, 2022, 12:49 IST
പാലക്കാട്: (www.kvartha.com) പാലക്കാട് മലമ്പുഴയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവമോര്‍ച പ്രാദേശിക നേതാവ് അറസ്റ്റില്‍. ആനിക്കോട് സ്വദേശി രഞ്ജിത് ആണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് മലമ്പുഴ പൊലീസ് പറയുന്നത്:
പിരായിരി മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. പീഡനത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചിരുന്നു. പെണ്‍കുട്ടിയും യുവാവും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇതുമുതലെടുത്താണ് പീഡിപ്പിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.
പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത് നിരവധി തവണ പീഡനത്തിന് വിധേയമാക്കി. കഴിഞ്ഞ ദിവസം വയറു വേദനയെത്തുടര്‍ന്ന് പാലക്കാട് വനിതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി പിറ്റേ ദിവസം കുഞ്ഞിന് ജന്മം നല്‍കി.
ആശുപത്രി അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയിലാണ് അന്വേഷണം നടത്തുന്നത്. കോടതിയില്‍ ഹാജരാക്കിയ രഞ്ജിതിനെ റിമാന്‍ഡ് ചെയ്തു.
Keywords: Yuva Morcha local leader arrested for molesting minor girl, Palakkad, News, Local News, Arrested, Molestation, Police, Pregnant Woman, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.