ഡി വൈ എസ് പിയുടെ വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം; ആത്മഹത്യയെന്ന് പോലീസ്
Nov 19, 2016, 08:30 IST
ആറ്റിങ്ങല്‍: (www.kvartha.com 19.11.2016) ഡി വൈ എസ് പിയുടെ വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പോലീസ്. കടുവയില്‍ കൊട്ടാരവിള വീട്ടില്‍ രാഘവന്റെ മകന്‍ രാജന്റെ (39) മൃതദേഹമാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നെയ്യാറ്റിന്‍കര ഡി വൈ എസ് പി എം കെ സുല്‍ഫിക്കറിന്റെ ആറ്റിങ്ങല്‍ വലിയകുന്ന് മനോമോഹന വിലാസം സ്‌റ്റേഡിയം റോഡിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയത്.
ഇവിടുത്തെ വീട്ടുജോലിക്കാരിയുമായി വര്‍ഷങ്ങളുടെ അടുപ്പമുള്ള രാജന്‍ കാമുകിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നു. കാമുകിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു രാജന്‍ വീട്ടിലെത്തിയത്. അപകടം മണത്ത കാമുകി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയതോടെ രാജന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരണത്തില്‍ നേരിട്ട് പങ്കില്ലാത്തതിനാല്‍ നേരത്തെ കസ്റ്റഡിയിലെടുത്ത കാമുകിയെ വിട്ടയച്ചു.

കാട്ടുപുറം സ്വദേശിനിയായ വീട്ടുജോലിക്കാരി 18 വര്‍ഷം മുമ്പാണ് വിവാഹിതയായത്. ഭര്‍ത്താവിന്റെ ബന്ധുവായിരുന്നു രാജന്‍. വിവാഹ ശേഷം ഒന്നര വര്‍ഷം കഴിഞ്ഞാണ് വീട്ടുജോലിക്കാരിയും രാജനും അടുപ്പത്തിലായത്. പിന്നീട് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് രാജന്‍ വഴക്കിടാന്‍ തുടങ്ങി. ഇതിനിടയില്‍ വീട്ടുജോലിക്കാരിയുടെ മകന്റെ ഫോണിലേക്ക് രാജന്‍ അശ്ലീല സന്ദേശം അയച്ചു. ഇതിന്റെ പേരില്‍ രാജനും കാമുകിയുടെ മകനും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന് ശേഷം വധഭീഷണി മുഴക്കിയാണ് രാജന്‍ മടങ്ങിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ ഡി വൈ എസ് പിയുടെ വീടിന്റെ ഗേറ്റ് തുറന്ന് രാജന്‍ അകത്തുകടന്നതോടെ കാമുകി അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. അല്‍പനേരം കഴിഞ്ഞ കാമുകി അയല്‍വാസികളെയും കൂട്ടിവരുന്നത് കണ്ട രാജന്‍ കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
Keywords : Death, Suicide, Police, Kerala, Love, Attingal, Rajan, DYSP.
Keywords : Death, Suicide, Police, Kerala, Love, Attingal, Rajan, DYSP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.