Killed | 'മദ്യലഹരിയില്‍ വീട്ടുകാരെ ഉപദ്രവിക്കാന്‍ ശ്രമം'; വയനാട് സഹോദരന്റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു
Apr 19, 2023, 10:45 IST
കല്‍പ്പറ്റ: (www.kvartha.com) വയനാട് വാളാട് സഹോദരന്റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. വാളാട് എടത്തന വേങ്ങണമുറ്റം വീട്ടില്‍ ജയചന്ദ്രനാണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിലായിരുന്ന ജയചന്ദ്രന്‍ വീട്ടുകാരെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ ജയചന്ദ്രനെ തടയാന്‍ ശ്രമിക്കുകയായിരുന്നു രാമകൃഷ്ണനെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തുടര്‍ന്ന് തര്‍ക്കത്തിനിടയിലുണ്ടായ അടിപിടിയിലാണ് ജയചന്ദ്രന് മുളവടികൊണ്ട് അടിയേറ്റതെന്ന് പൊലീസ് അറിയിച്ചു.
തലയ്ക്കും കഴുത്തിനും പരുക്കേറ്റ ജയചന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായിരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Keywords: News, Kerala, Kerala-News, Crime-News, Killed, Local News, Police, Attack, Custody, Youth, Brother, Crime, Wayanad, Youth killed in Wayanad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.