Remanded | 'ട്രെയിനിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു'; യുവാവ് പോക്സോ കേസിൽ റിമാൻഡിൽ
Mar 28, 2024, 11:46 IST
തലശേരി: (KVARTHA) ഭിന്നശേഷിയുളള 14 വയസുകാരിയെ ട്രെയിനിൽ വച്ച് പീഡിപ്പിച്ചെന്ന കേസിൽ കർണാടക സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്ത് തലശേരി പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അമൽ ബാബു (32) എന്നയാളാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി തലശേരി റെയിൽവെ സ്റ്റേഷനിൽ പെൺകുട്ടിക്കൊപ്പം കണ്ട ഇയാളെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം വെളിവായത്.
'തമിഴ് നാട് സ്വദേശിനിയാണ് പെൺകുട്ടി. നാടുവിട്ട പെൺകുട്ടി അഞ്ച് ദിവസമായി പലയിടങ്ങളിൽ ട്രെയിനിൽ അലയുകയായിരുന്നു. ചെന്നൈയിൽ വച്ച് അമൽ ബാബുവിന്‍റെ വലയിലായി. പിന്നീട് ട്രെയിൻ യാത്രയിൽ പെൺകുട്ടിയെയും കൂട്ടിയ ഇയാൾ യാത്രയ്ക്കിടയിൽ പീഡിപ്പിക്കുകയായിരുന്നു', പൊലീസ് പറഞ്ഞു.
കുട്ടി ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. ട്രെയിൻ യാത്രയ്ക്കിടെ ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി യാത്രക്കാരാണ് വിവരം റെയിൽവെ പൊലീസിനെ അറിയിച്ചത്. ഇതേ തുടർന്ന് അമൽ ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Keywords: News, Kerala, Thalasseri, POCSO Act, Crime, Malayalam News, Train, Youth, Remand, Case, Arrest, Police, Youth held under POCSO Act.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.