Found Dead | ദിവസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി;'മൃതദേഹത്തില്‍ രക്തപ്പാടുകള്‍'
Sep 13, 2023, 11:03 IST
കോഴിക്കോട്: (www.kvartha.com) ദിവസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര കൈനാട്ടിമേല്‍ പാലത്തിനു സമീപത്തെ റോഡരികിലാണ് മൃതദേഹം കാണപ്പെട്ടത്. താഴെ അങ്ങാടി സിക്ലോണ്‍ ഷെല്‍ടറിനു സമീപം ചെറാക്കൂട്ടീന്റവിട ഫാസില്‍ (39) ആണ് മരിച്ചത്.
പ്രദേശവാസികളാണ് മൃതദേഹം ആദ്യം കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തില്‍ രക്തപ്പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ശര്‍മിനയാണ് ഫാസിലിന്റെ ഭാര്യ. സംഭവത്തില്‍ അസ്വാഭാവികത ഉണ്ടോ എന്ന് പോസ്റ്റ്‌മോര്‍ടത്തിനുശേഷം മാത്രമേ അറിയാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
Keywords: Youth Found Dead At Road Side, Kozhikode, News, Dead Body, Police, Postmortem, Inquest, Natives, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.