Criticized | യുവജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാക്കള്‍ സംസ്ഥാനത്തുണ്ട്, അത്തരത്തിലുള്ളവര്‍ക്ക് ഭ്രഷ്ട് കല്‍പിക്കുന്നത് താന്‍പോരിമയാണ്; ഇതുകൊണ്ടൊന്നും ജനപിന്തുണ ഇല്ലാതാകില്ല; സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത് കോണ്‍ഗ്രസ് പ്രമേയം

 


കണ്ണൂര്‍: (www.kvartha.com) സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത് കോണ്‍ഗ്രസിന്റെ പ്രമേയം. കണ്ണൂര്‍ മാടായിപ്പാറയില്‍ നടക്കുന്ന യൂത് കോണ്‍ഗ്രസ് ചിന്തന്‍ ശിവറില്‍ അവതരിപ്പിച്ച സംഘടനാ പ്രമേയത്തിലാണ് കെ സി വേണുഗോപാലിനെതിരെയും വി ഡി സതീശനെതിരെയും പരോക്ഷ വിമര്‍ശനമുള്ളത്. ശശി തരൂര്‍ എംപിയോട് സംസ്ഥാന നേതാക്കള്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരെയാണ് പ്രമേയമെന്നാണ് സൂചന.

ശശി തരൂരിന്റെ മലബാര്‍ യാത്രയിലും തെക്കന്‍ ജില്ലകളിലെ യാത്രയിലെ പരിപാടികളില്‍ നിന്ന് ചില നേതാക്കള്‍ വിട്ടുനിന്നതാണ് യുവനേതാക്കളെ പ്രകോപിപ്പിച്ചതെന്നാണ് അറിയുന്നത്.

Criticized | യുവജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാക്കള്‍ സംസ്ഥാനത്തുണ്ട്, അത്തരത്തിലുള്ളവര്‍ക്ക് ഭ്രഷ്ട് കല്‍പിക്കുന്നത് താന്‍പോരിമയാണ്; ഇതുകൊണ്ടൊന്നും ജനപിന്തുണ ഇല്ലാതാകില്ല; സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത് കോണ്‍ഗ്രസ് പ്രമേയം

പ്രമേയം ഇങ്ങനെ:

യുവജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാക്കള്‍ സംസ്ഥാനത്തുണ്ട്. അത്തരത്തിലുള്ള നേതാക്കള്‍ക്ക് ചില നേതാക്കള്‍ ഭ്രഷ്ട് കല്‍പിക്കുന്നത് താന്‍പോരിമയാണ്. അത്തരം ഭ്രഷ്ട് കൊണ്ട് ഇല്ലാതാകുന്നതല്ല ആ നേതാക്കളുടെ ജനപിന്തുണയെന്ന് മനസിലാക്കണം. സ്വന്തം ബൂതില്‍ പോലും ഇടപെടല്‍ നടത്താത്ത അഖിലേന്‍ഡ്യ തലത്തില്‍ പൂമ്പാറ്റയാകുന്ന ചില നേതാക്കളുണ്ട്.

അത്തരം നേതാക്കളെ കൊണ്ട് ഈ പാര്‍ടിക്ക് എന്ത് ഗുണമാണുള്ളതെന്ന് ദേശീയ നേതൃത്വം ചിന്തിക്കണം. അക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ നേതാക്കള്‍ തയാറാകണം. വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളെ രാഷ്ട്രീയ വന്ധ്യംകരണത്തിന് വിധേയമാക്കുന്ന നടപടിയാണ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പുനഃസംഘടന അടക്കമുള്ളവ ഏറെ കാലമായി ഇല്ലാത്തത് രാഷ്ട്രീയ വന്ധ്യംകരണത്തിന്റെ ഭാഗമാണ്.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് പാഠം പഠിക്കാന്‍ നേതാക്കള്‍ തയാറാകുന്നില്ല. സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ചില കാരണവന്മാര്‍ കുടിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനത്തിന്റെ തലപ്പത്ത് ഒരു നേതാവ് വന്നാല്‍ അദ്ദേഹം മരിക്കുന്നത് വരെ ആ പദവിയില്‍ തുടരുന്ന പ്രവണതയുണ്ട്.

ഇത് അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസിന്റെ കീഴിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ പണം വാങ്ങി മറ്റ് പാര്‍ടിക്കാരെ നിയമിക്കുന്നു. അത്തരം നേതാക്കള്‍ക്ക് കരണക്കുറ്റിക്ക് അടിയാണ് യൂത് കോണ്‍ഗ്രസ് നല്‍കേണ്ടതെന്നും സംഘടനാ പ്രമേയത്തില്‍ പറയുന്നു.

Keywords: Youth Congress criticized Congress leadership, Kannur, News, Politics, Youth Congress, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia