രാഹുല്‍ ഗാന്ധിക്ക് ഇ.ടി മുഹമ്മദ് ബഷീറിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: ഡീന്‍ കുര്യാക്കോസ്

 


കാസര്‍കോട്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുസ്ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീറിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഈമാസം 10ന് കാസര്‍കോട് കുമ്പളയില്‍ നിന്ന് പ്രയാണം ആരംഭിക്കുന്ന അക്രമരഹിത സമൂഹം മതനിരപേക്ഷ കേരളം യുവജനയാത്രയെക്കുറിച്ച് വിശദീകരിക്കാന്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കോണ്‍ഗ്രസിന് വിജയം കൈവരിക്കാന്‍ കഴിയില്ലെന്ന പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഡീന്‍ ഇക്കാര്യം പറഞ്ഞത്. ഇ.ടിയുടെ പ്രസ്താവനയ്ക്കുപിന്നില്‍ ദുരുദ്ദേശം ഉണ്ടോയെന്ന് സംശയമുണ്ട്. ഇത് വ്യക്തമാക്കേണ്ടത് അദ്ദേഹം തന്നെയാണ്. രാഹുലിന്റെ കാര്യത്തില്‍ ഒന്നുകില്‍ ഇ.ടി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കുപിന്നില്‍ ദുരുദ്ദേശമുണ്ട്. ഇ.ടി.തന്റെ നിലപാട് തിരുത്തണം. ലീഗിന്റെ തീരുമാനം വ്യക്തമാക്കേണ്ടത് അവരുടെ പ്രധാന നേതാവാണ്. ഇടിയുടെ പ്രസ്താവന ലീഗിന്റെ അഭിപ്രായമായി കരുതുന്നില്ല. ഇത് ഇ.ടിയുടെ വ്യക്തിപരമായ അഭിപ്രായമാണ്. വേണ്ടി വന്നാല്‍ ലീഗ് ഒറ്റയ്ക്കുമത്സരിക്കുമെന്ന ഇടിയുടെ പ്രസ്താവനയെക്കുറിച്ചുചോദിച്ചപ്പോള്‍ യുഡിഎഫിനു ദോഷം ചെയ്യുന്ന പ്രസ്താവന ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് ഡീന്‍ കുര്യക്കോസ് പറഞ്ഞു.
രാഹുല്‍ ഗാന്ധിക്ക് ഇ.ടി മുഹമ്മദ് ബഷീറിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: ഡീന്‍ കുര്യാക്കോസ്

ഡിസംബര്‍ 10ന് കുമ്പളയില്‍ കെപിസിസി പ്രസിഡന്റ് രമേഷ് ചെന്നിത്തല യാത്ര ഉദ്ഘാടനം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് അഘിലേന്ത്യ പ്രസിഡന്റ് രാജീവ് സത്വ ഫ്‌ലാഗ് ഓഫ് ചെയ്യും. അദ്ദേഹം മുഖ്യപ്രഭാഷണവും നടത്തും. യാത്രയില്‍ 150 യുവാക്കള്‍ സ്ഥിരം അംഗങ്ങളായിരിക്കും. കൂടാതെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ 50 പേരും യാത്രക്ക് അണിനിരക്കും. കണ്ണൂരില്‍, കോഴിക്കോട്, എറണാകുളം, തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ വിവിധ സെമിനാറുകളും സംഘടിപ്പിക്കും. നിതാഖാത്, ആദിവാസി പ്രശ്‌നം, സാഹിത്യസെമിനാര്‍, മാധ്യമസെമിനാര്‍, യുവ സംരഭകത്വ സെമിനാര്‍, പരിസ്ഥിതി സെമിനാര്‍, കായിക സെമിനാര്‍ എന്നിവയാണ് സംഘടിപ്പിക്കുന്നത്. 2012ല്‍ ഡിവൈഎഫ്‌ഐ നടത്തിയ യൂത്ത് മാര്‍ചില്‍ അവര്‍ ഉന്നയിച്ച മതനിപേക്ഷ കേരളം, ജാതി രഹിത സമൂഹം എന്ന മുദ്രാവാക്യത്തില്‍ നിന്നും അവര്‍ പിന്മാറിയിരികുകയാണെന്ന് ഡീന്‍ കുര്യന്‍ കുറ്റപ്പെടുത്തി.

മതസംഘടനയുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ പോലും അവര്‍ക്ക് സാധിക്കുന്നില്ല. ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായിരിക്കുകയാണ്. യുഡിഎഫ് ഗവണ്‍മെന്റിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തുക്കുക എന്ന ഉദ്ദേശവും യാത്രയ്ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാജി വെക്കണമെന്ന അഭിപ്രായം യൂത്ത് കോണ്‍ഗ്രസിനില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് നേതാവ് റെജില്‍ മാക്കുറ്റി ഊളംപാറയിലേക്ക് അയക്കണമെന്ന് പറഞ്ഞത് റെജിലിന്റെ അഭിപ്രായമാണെന്നും അത് പാര്‍ട്ടിക്ക് നല്‍കിയ പരാതി മാത്രമാണെന്നും ഡീന്‍ കുര്യാക്കോസ് വിശദീകരിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൊവ്വല്‍, ഡിസിസി പ്രസിഡന്റ് അഡ്വ.സികെ ശ്രീധരന്‍, ശ്രീജിത്ത് മാടക്കാല്‍, അഡ്വ.സുധാകര റൈ എന്നിവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also read: 
ബൈക്ക് യാത്രക്കാരന്‍ ടാങ്കര്‍ ലോറി കയറി മരിച്ചു

Keywords:  Kasaragod, Press meet, Rahul Gandhi, Press-Club, Kerala, E.T Muhammed Basheer, Muslim-League, UDF, Conference, DYFI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia