ഉമ്മൻ ചാണ്ടിയുടെ വീടിന് മുമ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കി യൂത് കോൺഗ്രസ് പ്രവർത്തകൻ; അനുനയിപ്പിച്ച് ഉമ്മൻചാണ്ടി
Mar 13, 2021, 15:14 IST
കോട്ടയം: (www.kvartha.com 13.03.2021) ഉമ്മൻചാണ്ടിയുടെ വീടിന് മുമ്പിൽ പുതുപ്പള്ളി വിടരുതെന്ന് ആവശ്യപ്പെട്ട് യൂത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാ ഭീഷണി. ജസ്റ്റിൻ എന്ന യൂത് കോൺഗ്രസ് പ്രവർത്തകനാണ് ഉമ്മൻചാണ്ടിയുടെ വീടിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഉമ്മൻചാണ്ടി നേരിട്ട് അനുനയ ശ്രമം നടത്തിയതോടെയാണ് പ്രവർത്തകൻ താഴെ ഇറങ്ങി ശാന്തരായത്.
ഉമ്മൻചാണ്ടി പുതുപ്പള്ളി വിട്ടാൽ പിന്നെ തങ്ങൾ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോയെന്നും ഹൈകമാൻഡോ, സോണിയ ഗാന്ധിയോ രാഹുലോ ആര് പറഞ്ഞാലും തങ്ങൾ ഉമ്മൻ ചാണ്ടിയെ വിട്ടു നൽകില്ലെന്നും ജസ്റ്റിൻ മാധ്യങ്ങളോട് പ്രതികരിച്ചു.
ഡൽഹിയിൽ നിന്ന് ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തിയതിന് പിന്നാലെയാണ് ജസ്റ്റിൻ ആത്മഹത്യാ ഭീഷണി മുഴക്കി വീടിന് മുകളിൽ കയറിയത്. ഇതിന് പിന്നാലെ ഉമ്മൻചാണ്ടി പ്രവർത്തകർക്കൊപ്പം വീടിന് പുറത്തിറങ്ങുകയും ജസ്റ്റിനെ ഫോണിൽ ബന്ധപ്പെട്ട് താഴെയിറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു.
Keywords: News, Politics, Oommen Chandy, UDF, Congress, Assembly Election, Assembly-Election-2021, Election, Kerala, State, Kottayam, Youth Congress activist threatens to kill himself in front of Oommen Chandy's house; Oommen Chandy persuaded.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.