Arrested | പാനൂരില്‍ സ്‌കൂടര്‍ യാത്രക്കാരന്റെ അഞ്ചുലക്ഷം രൂപ കത്തി കാട്ടി കവര്‍ന്നുവെന്ന കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍
Oct 8, 2023, 21:18 IST
കണ്ണൂര്‍: (KVARTHA) പാനൂര്‍ നഗരസഭയിലെ പുത്തൂരില്‍ സ്‌കൂടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ കവര്‍ന്നുവെന്ന കേസില്‍ ഒരാളെ കൂടി പാനൂര്‍ പൊലീസ് കല്ലിക്കണ്ടിയില്‍ നിന്നും അറസ്റ്റു ചെയ്തു. പതിനെട്ടുവയസുകാരനാണ് അറസ്റ്റിലായത്. പാനൂരിലെ ചില മേഖലകളിലെ ഗള്‍ഫുകാരുടെ കുടുംബവീടുകളില്‍ കുഴല്‍പ്പണം എത്തിക്കാന്‍ വരുന്നതിനിടെയാണ് അക്രമം.
മൊകേരി പാത്തിപ്പാലം സ്വദേശി ബിസ്മിലാ മന്‍സിലില്‍ അര്‍ശാദിനെ അക്രമിച്ച് അഞ്ചുലക്ഷം രൂപ കവര്‍ന്നുവെന്ന കേസിലെ പ്രതിയാണ് അറസ്റ്റിലായത്. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സയീഷ് ബാലനാണ് പിടിയിലായത്. കേസന്വേഷിക്കുന്ന പാനൂര്‍ സി.ഐ എം പി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കേസില്‍ നേരത്തെ ആറുപേര്‍ അറസ്റ്റിലായിരുന്നു.
സയീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡികല്‍ പരിശോധനയും നടത്തി തലശേരി കോടതിയില്‍ ഹാജരാക്കി. കൊലപാതക കേസുകളിലടക്കം നിരവധി കേസുകളില്‍ പ്രതിയായ സി പി എം പ്രവര്‍ത്തകന്‍ ബിജു, റനീഷ്, നിഹാല്‍, ശംഷീജ്, ജോബിന്‍ ഭാസ്‌ക്കര്‍, കുനിയില്‍ വിജേഷ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
എസ് ഐ സിസി ലതീഷ്, രാജീവന്‍ ഒതയോത്ത്, പൊലീസുകാരായ മിനീഷ്, നിശാദ്, ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Keywords: Youth Arrested in Theft Case, Kannur, News, Arrested, Theft, Police, Court, Accused, CPM, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.