ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുന്നയാള്‍ അറസ്റ്റില്‍
Nov 20, 2016, 16:03 IST
മലപ്പുറം: (www.kvartha.com 20.11.2016) വീടു പണി നടക്കുന്ന സ്ഥലങ്ങളിലൂടെ മോട്ടോര്‍ ബൈക്കില്‍ കറങ്ങി കെട്ടിടം പണിക്കാരായ ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുന്നയാള്‍ പിടിയില്‍. നിലമ്പൂര്‍ എരുമമുണ്ട മല്ലിയില്‍ റഫീഖി(32)നെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കെട്ടിടം തൊഴിലാളികള്‍ ജോലിക്കു കയറുമ്പോള്‍ വേഷം മാറി വര്‍ക്ക് ഡ്രസ്സ് ധരിക്കുകയും കൈവശമുളള പേഴ്‌സും വാച്ചും മൊബൈല്‍ ഫോണും അടക്കമുളള വിലപിടിപ്പുളള വസ്തുക്കള്‍ അഴിച്ചു വെക്കുകയും ചെയ്യും. പലപ്പോഴും കയറി വരുമ്പോഴുളള ഹാളിലോ തൊട്ടടുത്ത മുറിയിലോ ആയിരിക്കും ഇവ സൂക്ഷിക്കുന്നത്.
നിര്‍മാണ പ്രവൃത്തി മുകള്‍ നിലയിലോ പുറകു ഭാഗത്തോ ആണെങ്കില്‍ ഇങ്ങനെ അഴിച്ചു മാറ്റി വെച്ചിരിക്കുന്ന ഷര്‍ട്ടില്‍ നിന്ന് പണവും മറ്റും എടുക്കുന്നത് നിര്‍മാണ തൊഴിലാളികള്‍ക്ക് അറിയാന്‍ സാധിക്കുകയുമില്ല. ഇതര സംസ്ഥാന തൊഴിലാളികളാവട്ടെ ഇതേക്കുറിച്ച് പരാതിപ്പെടാനോ ഇതന്വേഷിക്കാനോ സാധിക്കാതെ നിശ്ശബ്ദം ഇത്തരം കനത്ത നഷ്ടം സഹിക്കുകയും ചെയ്യും. അവര്‍ക്ക് താമസിക്കുന്ന റൂമുകളില്‍ സാധാരണയായി പണം സൂക്ഷിക്കുന്ന പതിവില്ല. അവരുടെ റൂമുകളില്‍ ധാരാളം പേര്‍ താമസിക്കുന്നതുകൊണ്ടും അവരില്‍ പലരും വിവിധ സ്ഥലങ്ങളില്‍ പണിയായതു കാരണം അവര്‍ പണം റൂമുകളില്‍ സൂക്ഷിക്കാതെ കൊണ്ടു നടക്കുകയാണ് പതിവ്. ഇങ്ങനെ പലപ്പോഴും വലിയ തുകയുടെ സമ്പാദ്യം പോക്കറ്റില്‍ സൂക്ഷിച്ച് നടക്കുന്ന അവരുടെ പണം പലപ്പോഴും മോഷ്ടിക്കപ്പെടാറുണ്ട്.
ഇക്കഴിഞ്ഞ നവംബര്‍ 16ന് ഉച്ചയ്ക്ക് 1.30 മണിയോടെ നെടുമുണ്ടക്കുന്ന് കുറ്റിക്കാട് വീട്ടില്‍ ജമീലയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെ കാര്‍ പോര്‍ച്ചില്‍ നിന്ന് മാറ്റാനിട്ട ഷര്‍ട്ടുകളില്‍ നിന്ന് പ്രതി പഴ്‌സുകളുമെടുത്ത് ബൈക്കില്‍ കയറിപ്പോകുന്നത് അയല്‍വാസികളായ സ്ത്രീകള്‍ കണ്ടതാണ് പ്രതി അറസ്റ്റിലാവാന്‍ കാരണമായത്. കൂടെ ജോലി ചെയ്തിരുന്ന വല്ലപ്പുഴ പാറക്കല്‍ യൂനുസിന്റെ പഴ്‌സും അതില്‍ ഉണ്ടായിരുന്നു. 6945 രൂപയും ആധാര്‍ കാര്‍ഡും അടക്കമുളള രേഖകള്‍ അതിലുണ്ടായിരുന്നു.
ഇതേ തരത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ കുറ്റകൃത്യം നടത്തി പിടിയിലായ റഫീഖിന്റെ ഫോട്ടോ പോലീസുദ്യോഗസ്ഥര്‍ കാണിച്ചത് അയല്‍വാസികള്‍ തിരിച്ചറിയുകയായിരുന്നു.
മുമ്പ് 2014, 2015 വര്‍ഷങ്ങളിലായി പ്രതിക്കെതിരെ ഇത്തരത്തില്‍ ഏഴ് കേസുകള്‍ നിലവിലുണ്ട്. നിലമ്പൂര്‍ എസ് ഐ മനോജ് പറയറ്റ, സി പി ഒമാരായ രവി, വാസുദേവന്‍, ഗിരീഷ്, ചന്ദ്രശേഖരന്‍, സുമിത്ര എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്ത് തുടരന്വേഷണം നടത്തുന്നത്.
Keywords: Malappuram, Kerala, Other state worker, Accused, Arrested, Police, Mobile, Nilambur, Erumamunda.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.