പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ 18 കാരന്‍ അറസ്റ്റില്‍

 


കോട്ടയം:(www.kvartha.com 26.01.2022) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ അഭിജിത്ത് പ്ലാക്കൻ (18) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ 18 കാരന്‍ അറസ്റ്റില്‍

 
ജില്ലാ പൊലീസ് മേധാവിക്കുലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഗാന്ധിനഗര്‍ ഇന്‍സ്‌പെക്ടര്‍ ഷിജി കെ, സബ്ബ് ഇന്‍സ്‌പെക്ടര്‍ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ മുടിയൂര്‍ക്കര, മരിയക്കണ്ടം ഭാഗത്ത് വച്ച് പിടികൂടിയത്. പ്രതിയെ പിന്നീട് റിമാന്റ് ചെയ്തു.

Keywords:  Kerala, Kottayam, News, Molestation, Pregnant Woman, Case,Top-Headlines, Arrested, Girl, Youth arrested for molesting minor girl
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia