Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവും സുഹൃത്തും അറസ്റ്റില്‍
Sep 29, 2022, 18:13 IST
ഇടുക്കി: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവും സുഹൃത്തും അറസ്റ്റില്‍. കട്ടപ്പന സ്വദേശികളായ ഗോകുല്‍, മെബിന്‍ എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഏതാനും നാളുകളായി ഒന്നാം പ്രതി ഗോകുലും പീഡനത്തിനിരയായ പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ 26 ന് ഗോകുല്‍ പെണ്‍കുട്ടിയെ സുഹൃത്തായ മെബിന്റെ വീട്ടിലെത്തിച്ചു. ഈ സമയം മെബിന്റെ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഇവിടെ വച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുമായി ആശുപത്രിയിലെത്തി. എന്നാല്‍ ഡോക്ടറെ കാണാതെ മടങ്ങി. വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
ഇതോടെ ബന്ധുക്കള്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്ന വിവരമറിഞ്ഞ് ഗോകുല്‍ തൊടുപുഴയിലേക്ക് കടന്നുകളഞ്ഞു. തിരികെ വരുമ്പോള്‍ ഗോകുലിനെ ചെറുതോണിയില്‍ നിന്നും മെബിനെ വീട്ടില്‍ നിന്നും പിടികൂടി. ബലാത്സംഗം, പോക്‌സോ എന്നീ വകുപ്പുകളാണ് ഗോകുലിനെതിരെ ചുമത്തിയിരിക്കുന്നത്.
പീഡനത്തിന് സൗകര്യമൊരുക്കിയ മെബിന്റെ പേരില്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവര്‍ മറ്റേതെങ്കിലും പെണ്‍കുട്ടികളെ ഇത്തരത്തില്‍ പ്രണയക്കെണിയില്‍ വീഴ്ത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
Keywords: Youth arrested for Molesting minor girl, Idukki, Molestation, Police, Arrested, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.