Found Dead | പയ്യന്നൂര്‍ സ്വദേശിയായ യുവാവ് മൂന്നാറിലെ റിസോര്‍ടില്‍ മരിച്ച നിലയില്‍
Sep 28, 2022, 23:48 IST
പയ്യന്നൂര്‍: (www.kvartha.com) പയ്യന്നൂര്‍ ഏഴിമല സ്വദേശിയായ യുവാവിനെ മൂന്നാറിലെ ഹോടെല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. ഏഴിമല നീലേരിചാലിലെ കുറ്റിവയല്‍ ചാക്കോ- ആലീസ് ദമ്പതികളുടെ മകന്‍ അജിചാക്കോവിനെയാണ്(24) മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാറിലെ വിന്‍ഡെര്‍ ഗാര്‍ഡെന്‍ റിസോര്‍ടിലെ ജീവനക്കാരനായിരുന്നു.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ കുളിക്കാന്‍ കയറിയ ഈയാളെ രണ്ടുമണിക്കൂറിനു ശേഷവും കാണാതെ വന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ബാത് റൂമില്‍ വീണുകിടക്കുന്നത് കണ്ടെത്തിയതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മൂന്നാറിലെ ടാറ്റാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടത്തിയതിനു ശേഷം നാട്ടിലേത്തിക്കും.

Keywords: Kerala, Kannur, Payyannur, News, Found Dead, Hotel, Young man found dead at a resort in Munnar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.