അമ്പലപ്പുഴ പാല്‍പ്പായസം: പ്രശസ്തമായ പേര് മാറ്റിയുള്ള പേറ്റന്റില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 13.11.2019) പ്രശസ്തമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് മാറ്റുന്നതിനെതിരെ കടുത്ത വിയോജിപ്പുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഈ പേരിന്റെ കൂടെ ഗോപാലകഷായമെന്നാക്കി പേര് മാറ്റേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേര് ഉപേക്ഷിക്കില്ലെന്നും അത്തരം പ്രചരണം അടിസ്ഥാനരഹിതമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറും വ്യക്തമാക്കി.

അമ്പലപ്പുഴ പാല്‍പ്പായസം: പ്രശസ്തമായ പേര് മാറ്റിയുള്ള പേറ്റന്റില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി

പാല്‍പ്പായസം ക്ഷേത്രത്തിന് പുറത്ത് കടകളിലും മറ്റും തയ്യാറാക്കി വില്‍ക്കുന്നത് ദേവസ്വം ബോര്‍ഡ് പിടികൂടിയിരുന്നു. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് പായസത്തിന് പേറ്റന്റ് നേടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. അമ്പലപ്പുഴ പാല്‍പ്പായസം, ഗോപാല കഷായം എന്നീ പേരുകളില്‍ പേറ്റന്റ് നേടാനായിരുന്നു ശ്രമം. ചരിത്ര രേഖകളില്‍ അമ്പലപ്പുഴ പാല്‍പ്പായസത്തിന്, ഗോപാല കഷായം എന്നും പേര് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് നേരത്തെ വിശദീകരിച്ചത്.

എന്നാല്‍, പായസത്തിന്റെ പേരിനൊപ്പം മറ്റൊരു പേരും ചേര്‍ക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ക്ഷേത്രഭരണസമിതി. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്കും ഓംബുഡ്മാനും ഭരണസമിതി പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ മന്ത്രിയും ക്ഷേത്രഭരണസമിതിയുടെ നിലപാടിനോട് യോജിച്ച തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്.

നേരത്തെ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് ഗോപാല കഷായം എന്നാക്കുന്നതിനെതിരെ ക്ഷേത്രഭരണസമിതിയും ചരിത്രകാരന്മാരും രംഗത്തെത്തിയിരുന്നു.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Minister, Ambalapuzha, Thiruvananthapuram, Kadakam Palli Surendran, Wont Change Name of Ambalapuzha Palpayasam Says Devaswom Minister
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia