വ­നി­താ സംര­ക്ഷ­ണ ബില്‍: ആ­ഭ്യ­ന്ത­ര­മന്ത്രി നി­യ­മ­സ­ഭ­യില്‍ അ­വ­ത­രി­പ്പിച്ചു

 


തിരുവനന്തപുരം: സ്­ത്രീ സം­രക്ഷണം ഉറപ്പാ­ക്കാ­നുള്ള കര്‍ശന വ്യവസ്­ഥകള്‍ ഉള്‍­കൊള്ളുന്ന വനിതാ സംരക്ഷണ ബില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്­ണന്‍ നിയമസഭയില്‍ അവതരിപ്പി­ച്ചു.

സ്­ത്രീകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുന്നതിനും പൊതുസ്­ഥലങ്ങളിലും തൊഴിലിടങ്ങളിലും വാഹനങ്ങളിലും സ്­ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതി­നു­മുള്ള ­ ബില്ലാ­ണ് കൊ­ണ്ടുവന്നത്­. സ്­ത്രീകള്‍ക്കെ­തിരെ അതിക്രമം നട­ക്കുന്ന­ത് ക­ണ്ടാല്‍ അത് ­ പോലീസിനെ അറിയി­ക്കാ­തെ ര­ഹ­സ്യ­മാ­യി വെ­യ്­ക്കുന്നത് കുറ്റകരമാണെന്ന്­ ബില്ലില്‍ പറയുന്നു. ഒളിഞ്ഞു നോട്ടം, അപവാദപ്രചരണം എന്നിവയും കുറ്റകരമാണ്­.

എന്നാല്‍, പുതിയ ബില്ല്­ രാഷ്­ട്രപതി അംഗീകാരം നല്‍കിയ സുരക്ഷാ ഓര്‍ഡി­നന്‍­സില്‍ പ­റ­ഞ്ഞി­രി­ക്കു­ന്ന കാ­ര്യ­ങ്ങ­ളില്‍ നിന്നും വ്യ­ത്യ­സ്­ത­മാ­ണെന്നും അതു­കൊ­ണ്ട് ഇക്കാര്യം പരിശോധിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ്­ കോടിയേരി ബാലകൃഷ്­ണന്‍ അ­ഭി­പ്രാ­യ­പ്പെട്ടു.
വ­നി­താ സംര­ക്ഷ­ണ ബില്‍: ആ­ഭ്യ­ന്ത­ര­മന്ത്രി നി­യ­മ­സ­ഭ­യില്‍ അ­വ­ത­രി­പ്പിച്ചു
Keywords: Thiruvananthapuram, Thiruvanchoor Radhakrishnan, Assembly, Kerala, Women, Protection, Bill, Police, Kodiyeri Balakrishnan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia