പാലാ കൊലപാതകം: നിതിനയുടെ വീട് സന്ദര്‍ശിച്ച് വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി

 


പാലാ: (www.kvartha.com 03.10.2021) പാലാ സെന്റ് തോമസ് കോളജില്‍ കുത്തേറ്റ് മരിച്ച നിതിന മോളുടെ വൈക്കത്തെ വീട് വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി സന്ദര്‍ശിച്ചു. നിതിനയുടെ അമ്മയുമായി ഒരു മണിക്കൂറിലധികം കൂടിക്കാഴ്ച്ച നടത്തി. പിടിയിലായ ശേഷമുള്ള അഭിഷേകിന്റെ പെരുമാറ്റത്തില്‍ നിന്ന് കൊലപാതകം കരുതിക്കൂട്ടിയാണെന്ന് വ്യക്തമായെന്നും മറ്റ് ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സതീദേവി പറഞ്ഞു. 

നിതിനയുടെ അമ്മയെ സഹായിക്കാന്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കും. കൂടിക്കാഴ്ച്ചയില്‍ അഭിഷേകുമായി പരിചയപ്പെട്ടതടക്കമുള്ള വിശദാംശങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. നിലവില്‍ വിവാഹത്തിന് സമ്മതമെന്നുള്ള ഉറപ്പ് കുടുംബം നല്‍കിയിരുന്നു, ഇതിനിടയിലാണ് തര്‍ക്കങ്ങള്‍ ഉണ്ടാവുകയും അത് കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്തത്.

പാലാ കൊലപാതകം: നിതിനയുടെ വീട് സന്ദര്‍ശിച്ച് വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി

കൊലപാതകത്തിന് വേണ്ടി എന്തെങ്കിലും തരത്തിലുള്ള പരിശീലനം പ്രതി നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കും. സ്‌കൂളുകളിലും, കോളജുകളും ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും സതീദേവി വ്യക്തമാക്കു.

Keywords:  News, Kerala, Death, Visit, House, Pala, P Sathidevi, Women's Commission chairperson, Women's Commission chairperson P Sathidevi visited Nithina's house
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia