ജ­സ്റ്റിസ് ബ­സ­ന്തി­നെ­തിരെ മ­ഹി­ളാ പ്ര­വര്‍­ത്ത­കരും ഇടതു സം­ഘ­ട­ന­ക­ളും രംഗത്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: സൂര്യനെല്ലി പെണ്‍കുട്ടി ബാലവേശ്യാ­വൃ­ത്തി ന­ട­ത്തു­ക­യാ­യി­രു­ന്നു­വെന്ന ജസ്­റ്റിസ്­ ആര്‍. ബസന്തിന്റെ പ്രസ്­താവനയ്‌­ക്കെ­തി­രെ സം­സ്ഥാനത്ത് പ്രതിഷേധം പുകയുന്നു. ബസന്തിനെ­തിരെ വിവിധ മഹിളാ പ്രവര്‍ത്തകരും ഇടതുപക്ഷ അനുകൂല സം­ഘടനാ പ്രവര്‍ത്തകരും നേതാക്കളുമെല്ലാം രംഗത്തു വന്നിരിക്കുകയാണ്­.

സൂര്യനെല്ലി പെണ്‍കുട്ടിക്കെ­തിരെയുള്ള ബസന്തിന്റെ അഭിപ്രായത്തോട്­ യോജിപ്പില്ലെന്ന്­ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്­ണന്‍ വ്യക്­തമാക്കി. സ്­ത്രീകളെ ബഹുമാനിക്കുന്നയാള്‍ എന്ന നിലയില്‍ ഇതിനോട്­ യോജിക്കാനാകില്ലെന്നും ഗവണ്‍മെന്റ്­ എല്ലാ കാര്യങ്ങളും നിയമാനുസൃ­ത­മാ­യാ­ണ് ചെ­യ്യു­ന്ന­തെന്നും ആ­ഭ്യ­ന്ത­ര­മന്ത്രി പ്രതികരിച്ചു.

ബസന്ത്­ നിയമവ്യവസ്­ഥയെ വെല്ലുവിളിക്കുകയാണെന്നും ബസന്തിനെ­തിരെ കോടതി കേസെടുക്കണമെന്നും എ.ഐ.വൈ.എഫ്­ ആവശ്യപ്പെട്ടു. കേസ്­ അട്ടിമറിച്ചതില്‍ ബസന്തിന്റെ പങ്ക്­ അന്വേഷിക്കണ­മെന്ന് ഡി.വൈ.എ­ഫ്­.ഐ.യും ആവശ്യ­പ്പെ­ട്ടി­ട്ടുണ്ട്.

ജ­സ്റ്റിസ് ബ­സ­ന്തി­നെ­തിരെ മ­ഹി­ളാ പ്ര­വര്‍­ത്ത­കരും ഇടതു സം­ഘ­ട­ന­ക­ളും രംഗത്ത്ബസന്തിന്റെ പരിപാടികള്‍ സ്­ത്രീകള്‍ ബഹിഷ്­ക്കരിക്കണമെന്നായിരുന്നു ജ­നാ­ധി­പ­ത്യ­മ­ഹി­ളാ അ­സോ­സി­യേഷന്‍ നേതാവ്­ പി. കെ. ശ്രീമതിയുടെ പ്രതികരണം. മലയാ­ളികളെ ­ ഒ­ന്നടങ്കം അപമാ­ന­ി­ക്കുന്നപ­രാ­മര്‍­ശ­മാണ് ബ­സ­ന്ത് ന­ട­ത്തി­യ­തെന്നും ശ്രീമ­തി വ്യ­ക്ത­മാക്കി. ബസന്തിന്റെ നിലപാട്­ തെറ്റാണെന്നും സുപ്രീംകോടതിയില്‍ വാദിക്കാനുള്ള അദ്ദേഹത്തിന്റെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട പി. കെ ശ്രീമതി ജനാധിപത്യ മ­ഹിളാ അസോസിയേഷന്‍ ബസന്തിന്റെ കോലം കത്തിക്കുമെന്നും വ്യക്­തമാക്കി.

നീതിന്യായ വ്യവസ്­ഥയ്­ക്ക് ബസന്ത്­ തീരാ കളങ്കമാണെന്ന്­ കെ.കെ ശൈ­ല­ജ എം.എല്‍.എ. പറഞ്ഞു. അധമത്വം എന്നായിരുന്നു ബസന്തിന്റെ പ്രസ്­താവനയോട്­ പെണ്‍കുട്ടിയുടെ പിതാവ്­ പ്രതികരിച്ചത്­. അന്നത്തെ വിധി പ്രസ്­താവ്യം അസംബന്ധമെന്നും പിതാവ്­ ആരോപിച്ചു.

Keywords: Basanth, Mahila, Members, Suryanelli, Respect, Justice, Thiruvananthapuram, Girl, Minister, Thiruvanchoor Radhakrishnan, Women, DYFI, Father, Leader, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia