Obituary | അടുക്കളയിൽ ജോലിക്കിടെ ഷോൾ ഗ്രൈൻഡറിൽ കുടുങ്ങി വീട്ടമ്മ മരിച്ചു


ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കാസർകോട്: (KVARTHA) അടുക്കളയിൽ (Kitchen) ജോലിക്കിടെ ഷോൾ (Shawl) ഗ്രൈൻഡറിൽ (Grinder) കുടുങ്ങി വീട്ടമ്മ മരിച്ചു. കുമ്പള പെറുവാഡ് (Perwad, Kumbla) കെ കെ റോഡിലെ ഇസ്മാഈലിന്റെ ഭാര്യ നഫീസ (58) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
അരി ഗ്രൈൻഡറിൽ ഇട്ട് അരയ്ക്കുന്നതിനിടെ കഴുത്തിലുണ്ടായിരുന്ന ഷോള്‍ യന്ത്രത്തില്‍ കുടുങ്ങി തലയിടിച്ച് വീഴുകയായിരുന്നു. നിലവിളി കേട്ടെത്തിയ ഭര്‍ത്താവ് ഉടന്‍ ഗ്രൈന്‍ഡറിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് പ്രദേശവാസികളെ വിളിച്ചുകൂട്ടുകയായിരുന്നു.
ഓടിക്കൂടിയവർ ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. ദമ്പതികൾക്ക് മക്കളില്ല. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ആഇശ ചട്ടഞ്ചാൽ, ബീഫാത്വിമ, പരേതരായ ഉമ്മു ഹലീമ, മഹ്‌മൂദ്, യൂസഫ്.