കൊച്ചിയില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചു
Sep 21, 2021, 14:54 IST
കൊച്ചി: (www.kvartha.com 21.09.2021) കൊച്ചിയില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്ന 38കാരിയായ യുവതിക്ക് ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. ഉദയംപേരൂര്‍ സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡിന് പിന്നാലെയാണ് രോഗം പിടിപെട്ടത്. യുവതിയും ഭര്‍ത്താവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലാണ്.
മ്യൂകോര്‍മൊകോസിസ് എന്ന ബ്ലാക് ഫംഗസിന്റെ പ്രധാന ലക്ഷണങ്ങള്‍ മുഖത്തെ തൊലിപ്പുറത്ത് എവിടെയെങ്കിലും ചെറിയ മാറ്റങ്ങള്‍, തൊടുന്നത് അറിയാതെയിരിക്കുക ഇവയൊക്കെയാണ്. അതുപോലെ മുഖത്തിന്റെ ഏതെങ്കിലും ഒരുവശത്ത് അതികഠിനമായ വേദനയും ലക്ഷണമാണ്.
കണ്ണിന്റെ ചലനത്തേയും കാഴ്ചയേയും ബാധിക്കുന്ന അസ്വസ്ഥതകള്‍, മൂക്കില്‍ നിന്നും നിറവിത്യാസമുള്ള സ്രവം വരിക എന്നിവയും ബ്ലാക് ഫംഗസ് രോഗബാധയുടെ ലക്ഷണങ്ങളാണ്. പ്രധാനമായും മൂക്ക്, കണ്ണ്, തലച്ചോറ് എന്നിവയെയാണ് ഈ രോഗം ബാധിക്കുക. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ ശ്വാസകോശം, കിഡ്‌നി എന്നിവയെയും ബാധിക്കാറുണ്ട്.
Keywords: Kochi, News, Kerala, Treatment, Woman, hospital, COVID-19, Black fungus, Woman undergoing Covid treatment in Kochi confirms black fungus
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.