Found Dead | കൈ ഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ വീട്ടമ്മ മരണത്തിന് കീഴടങ്ങി

 


പയ്യന്നൂര്‍: (www.kvartha.com) കൈ ഞരമ്പുമുറിച്ചശേഷം ദേഹമാസകലം മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ വീട്ടമ്മ ചികിത്സയ്ക്കിടെ മരിച്ചു. രാമന്തളി ചിറ്റടി പത്ത് സെന്റിലെ സുരേന്ദ്രന്റെ ഭാര്യ കരപ്പാത്ത് ഹൗസില്‍ സുമംഗലിയാ(49)ണ് മരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച് എട്ടിനായിരുന്നു സുമംഗലി ആത്മഹത്യയ്ക്കു ശ്രമിച്ചത്.

Found Dead | കൈ ഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ വീട്ടമ്മ മരണത്തിന് കീഴടങ്ങി

കൈഞരമ്പു മുറിച്ച ശേഷം മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു. ബഹളം കേട്ടു സമീപവാസികള്‍ ഓടിയെത്തിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.

എണ്‍പതുശതമാനം പൊളളലേറ്റതിനാല്‍ ഇവരുടെ മൊഴിയെടുക്കാന്‍ പയ്യന്നൂര്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. മക്കള്‍: സുധി, സുരഭി. സഹോദരങ്ങള്‍: സുരേഷ്, രതീഷ്. പയ്യന്നൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റു മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords:  Woman Found Dead, Payyannur, News, Suicide Attempt, Hospital, Treatment, Police, Statement, Dead Body, Medical College, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia