Accidental Death | കാറും ഓടോറിക്ഷയും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരി മരിച്ചു; 8 പേര്‍ക്ക് പരുക്ക്

 


തൊടുപുഴ: (www.kvartha.com) കാറും ഓടോറിക്ഷയും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓടോ യാത്രക്കാരി മരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ തൊടുപുഴ - മൂലമറ്റം റോഡിലാണ് അപകടം നടന്നത്. ഈരാറ്റുപേട്ട സ്വദേശിനി റെജീന ബീവിയാണ് മരിച്ചത്.

കാറിലും ഓടോറിക്ഷയിലും ബൈകിലുമുണ്ടായിരുന്ന എട്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരെ തൊടുപുഴയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൂലമറ്റത്ത് നിന്ന് വന്ന കാര്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ഓടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെയെത്തിയ ബൈക് യാത്രികരും അപകടത്തില്‍ പെട്ടു. ഇടിയില്‍ ഓടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.

Accidental Death | കാറും ഓടോറിക്ഷയും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരി മരിച്ചു; 8 പേര്‍ക്ക് പരുക്ക്

മരിച്ച റെജീന ബീവിയുടെ മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Woman Died in Road Accident, Thodupuzha, News, Local News, Accidental Death, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia