മുത്തശ്ശിയെയും പേരക്കുട്ടിയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

 


ആറ്റിങ്ങല്‍:    (www.kvartha.com 17.04.2014) ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി മുത്തശ്ശിയെയും നാലുവയസുള്ള പേരക്കുട്ടിയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മാതാവ് അനുശാന്തിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ചയാണ് ആറ്റിങ്ങല്‍ ആലംകോട് തുഷാരത്തിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് വിജയമ്മ എന്ന ഓമന (57), ചെറുമകള്‍ സ്വസ്തിക (4) എന്നിവരെ കൊലപ്പെടുത്തുകയും വിജയമ്മയുടെ മകന്‍ ലിജീഷിനെ (35) വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തത്.

മുത്തശ്ശിയെയും പേരക്കുട്ടിയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍പരിക്കേറ്റ ലിജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്  ടെക്‌നോപാര്‍ക്കിലെ സ്വകാര്യകമ്പനി ജീവനക്കാരന്‍ നോനിമാത്യുവിനെ ബുധനാഴ്ച തന്നെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അനുശാന്തിയോടൊപ്പം ജോലി ചെയ്യുകയാണ് അറസ്റ്റിലായ  നോനി മാത്യു.

അക്രമത്തില്‍ തോളത്തും കഴുത്തിലും പരിക്കേറ്റ ലിജീഷിനെ ആറ്റിങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

അനുശാന്തിയും നോനി മാത്യുവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും അതുകൊണ്ട്
അസൂത്രണം ചെയ്തുള്ള കൊലപാതകമായിരുന്നു ഇതെന്നും പോലീസ് പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വിഷുക്കണി വെക്കാന്‍ കലം എടുക്കുന്നതിനിടയില്‍ ഏണിയില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു

Keywords: Anushanthi,  Attingal, Anushanthi,House, Mother, Police, Arrest, Conspiracy, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia