കഴിഞ്ഞ ദിവസം കാണാതായ ഭർതൃമതിയായ യുവതിയെയും കുഞ്ഞിനേയും മൂന്നാറിൽ കണ്ടെത്തി

 


കണ്ണൂർ: (www.kvartha.com 04.05.2021) സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ ഭർതൃമതിയായ യുവതിയെയും കുഞ്ഞിനേയും മൂന്നാറിലെ ഒരു റിസോർടിൽ വച്ച് കണ്ടെത്തി. കൂത്തുപറമ്പിനടുത്തുള്ള 23 ക്കാരിയാണ് ഏപ്രിൽ 23ന് ഒന്നരവയസുള്ള കുഞ്ഞുമായി വീട് വിട്ടിറങ്ങിയത്.

സ്വന്തം വീട്ടിൽ നിന്നും കണ്ണൂരുള്ള ഭർത്താവിന്റെ വീട്ടിൽ എത്തിയതിന് ശേഷം ഇവരെ കാണാതാവുകയും തുടർന്ന് ഭർത്താവിന്റെ സഹോദരി നൽകിയ പരാതിയിൽ പൊലീസ് കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം കാണാതായ ഭർതൃമതിയായ യുവതിയെയും കുഞ്ഞിനേയും മൂന്നാറിൽ കണ്ടെത്തി

പിന്നീട് നടന്ന അന്വേഷണത്തിൽ കൂത്തുപറമ്പ് സ്വദേശിയും ഓടോറിക്ഷ ഡ്രൈവറുമായ 23 ക്കാരനോടപ്പം യുവതിയെയും കുഞ്ഞിനേയും മൂന്നാറിലുള്ള ഒരു ഹോംസ്റ്റേയിൽ വച്ച് പൊലീസ് കണ്ടെത്തുകയായിരുന്നു.

യുവതിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.

പിന്നീട് ഇരുവരെയും കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ഇവിടെ നിന്നും സ്വന്തം ഇഷ്ട്പ്രകാരം ജീവിക്കാൻ കോടതി വിട്ടയക്കുകയുമായിരുന്നു.

Keywords:  News, Kannur, Woman, Munnar, Kerala, State, Top-Headlines, Missing, Case, Police, Woman and her baby, who went missing the previous day, were found in Munnar.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia