കോവളം കൊട്ടാരം സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുകൊടുക്കാന്‍ അനുവദിക്കില്ല: വിഎസ്
Sep 11, 2012, 12:16 IST
തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യവ്യക്തികള്‍ക്ക് വിട്ടുകൊടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് വി.എസ് അച്യുതാനന്ദന്. കൊട്ടാരത്തിന്റെ കാര്യത്തില്‍ ഇപ്പോഴുള്ള സ്ഥിതി തുടരണമെന്ന് വി.എസ് പറഞ്ഞു.
കോവളം കൊട്ടാരത്തിന്റെ കാര്യത്തില്‍ ആന്റണി സര്‍ക്കാര്‍ സ്വീകരിച്ച സമീപനമാണ് ഉമ്മന്‍ ചാണ്ടിക്കെങ്കില് എല്‍.ഡി.എഫ് പ്രക്ഷോഭത്തിനിറങ്ങുമെന്ന് വി.എസ് പറഞ്ഞു. കോവളം കൊട്ടാരം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എമര്‍ജിംഗ് കേരളയുടെ ഭാഗമാക്കി കോവളം കൊട്ടാരം സ്വകാര്യഗ്രൂപ്പിന് കൈമാറാനുളള നീക്കം നടക്കുന്നുവെന്ന ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം.
Keywords: Kerala, VS Achuthanandan, Kovalam Palace, Emerging Kerala,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.