റേഷന്‍ കടകളില്‍ റെയ്ഡ് കാര്യക്ഷമമാക്കും

 


ADVERTISEMENT

റേഷന്‍ കടകളില്‍ റെയ്ഡ് കാര്യക്ഷമമാക്കും
തിരുവനന്തപുരം: കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുന്നതിന്റെ ഭാഗമായി റേഷന്‍ കടകളില്‍ റെയ്ഡുകള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. റെയ്ഡുകള്‍ കാര്യക്ഷമമാകുന്നതോടെ വിലക്കയറ്റം തടയാനുള്ള നടപടികള്‍ ശക്തിപ്പെടുമെന്ന് യോഗം വിലയിരുത്തി.

വിലക്കയറ്റം തടയാന്‍ ഉന്നതതല യോഗം വിളിക്കണമെന്ന് തിങ്കളാഴ്ച ചേര്‍ന്ന യു.ഡി.എഫ്. യോഗം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഉന്നതതലയോഗം വിളിച്ചു ചേര്‍ത്തത്.

അന്യസംസ്ഥാനങ്ങളില്‍ നിന്നും അരിയെത്തിക്കുന്നതിനെ കുറിച്ച് റെയില്‍വേയുമായുണ്ടായ തടസം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ക്രിസ്മസ് ആവശ്യത്തിനുള്ള അരി സംഭരിക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനു നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.
Keywords: Ration shop, Thiruvananthapuram, Raid, Minister, Price, Hike, UDF, Anoop Jacob, Kerala,Will increase efficiency in ration shops raids
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia