ആനത്താരയിലൂടെ എത്തിയ ട്രാക്ടര്‍ താഴ്ചയിലേക്ക് തട്ടിത്തെറിപ്പിച്ച് പടയപ്പ!
Mar 25, 2022, 17:05 IST
ഇടുക്കി: (www.kvartha.com 25.03.2022) വഴി മുടക്കിയ ട്രാക്ടര്‍ വലിച്ചെറിഞ്ഞ് പടയപ്പ എന്ന കാട്ടാന. ഇടുക്കി മൂന്നാറിലാണ് ഭീതി പടര്‍ത്തിയ സംഭവം നടന്നത്. ആനത്താരയിലൂടെ എത്തിയ ട്രാക്ടര്‍ 50 അടി താഴ്ചയിലേക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം.
ആനത്താരയിലൂടെ എത്തിയ പടയപ്പയുടെ മുന്നില്‍ കൊളുന്തുമായി എത്തിയ ട്രാക്ടര്‍ പെടുകയായിരുന്നു. ആന ട്രാക്ടര്‍ തടഞ്ഞുനിര്‍ത്തിയതോടെ ഡ്രൈവര്‍ സെല്‍വവും തൊഴിലാളികളും വാഹനത്തിന്നിന്ന് ഓടി രക്ഷപ്പെട്ടു. കലിമൂത്ത പടയപ്പ കൊളുന്തടക്കമുള്ള വാഹനം സമീപത്തെ കാട്ടിലേക്ക് കുത്തിമലത്തിയിടുകയായിരുന്നുവെന്നാണ് വിവരം. വാഹനം താഴ്ചയിലേക്ക് മറിച്ചിട്ടശേഷം മണിക്കൂറുകളോളം നിലയുറപ്പിച്ച ആനയെ തൊഴിലാളികള്‍ ശബ്ദണ്ടാക്കി മാറ്റിയശേഷമാണ് എസ്റ്റേറ്റ് ഓഫീസിലെത്തിയത്.
ലോക്ഡൗണ്‍ സമയത്ത് മൂന്നാര്‍ ടൗണില്‍ എത്തിയ കാട്ടാന വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഉള്‍കാട്ടിലേക്ക് പോകാന്‍ തയ്യറായിട്ടില്ലെന്ന് പ്രദേശവാസകള്‍ പറയുന്നു. പ്രായമായതോടെ കാട്ടില്‍ പോയി ആഹാരം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ജനവാസമേഖലയിലെ സമീപങ്ങളിലാണ് തമ്പടിച്ചിരിക്കുന്നത്. ആദ്യകാലങ്ങളില്‍ ട്രാക്ടര്‍ പടയപ്പയ്ക്ക് ഭയമായിരുന്നെങ്കിലും ജനവാസമേഖലയില്‍ തമ്പടിച്ചതോടെ ഭയം ഇല്ലാതായി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.