Arjun | മലയാളക്കരയിൽ ഇതുപോലെയൊരു വലിയ പ്രാർഥനകൾ ആദ്യം; എന്തുകൊണ്ട് അർജുൻ അത്രമേൽ പ്രിയപ്പെട്ടതാകുന്നു? കാരണമുണ്ട്!

 
Arjun
Arjun


'ഇരുപത് വയസ് ആകുമ്പോഴേക്കും കുടുംബത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട ഒരു പാവം പയ്യൻ. ഇരുൾ വീണ ജീവിതയാത്രയിൽ  തന്റെ കുടുംബത്തിന് വെളിച്ചം പകർന്നവൻ'

മിന്റാ സോണി 

(KVARTHA) കേരളത്തിൽ ഇതുപോലെ ഒരു വലിയ പ്രാർത്ഥന മലയാളികളുടെ ഇടയിൽ ഉണ്ടായത് ഇത് ആദ്യമായിരിക്കും. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരാൾക്ക് വേണ്ടി ഒരുപോലെ പ്രാർത്ഥിച്ചത് ഇത് ആദ്യമായിട്ടായിരിക്കും. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ‌ അർജുന് വേണ്ടി. അതിന് ജാതിയില്ല, മതമില്ല, വർഗമില്ല, രാഷ്ട്രീയമില്ല. മനസ്സിൽ നന്മയുള്ള മലയാളികൾ ഒന്നടങ്കം പ്രാർത്ഥിക്കുന്നു അർജുനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരണമേയെന്ന്. ശരിക്കും ഈ നാടാകെ അർജുൻ്റെ കുടുംബത്തോടൊപ്പം അദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു എന്നതാണ് സത്യം. 

Arjun

അർജുനെ ഇപ്പോൾ തങ്ങളുടെ കുടുംബത്തിലെ ഒരംഗമായി എല്ലാവരും കാണുന്നു. അർജുൻ്റെ തിരിച്ചു വരവ് ഉത്സവമാക്കാൻ ഒരുങ്ങിയിരിക്കുന്നു എല്ലാവരും. തീർച്ചായായും ദൈവം തമ്പുരാൻ കരുണകാട്ടുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ഈ അർജുനെ ആബാലവൃദ്ധം ജനങ്ങളും ഇന്ന് സ്നേഹിക്കാൻ കാരണമുണ്ട്. അർജുനെ കൂടുതൽ അടുത്ത് അറിയാവുന്നവർ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിൽ അത് വ്യക്തമാക്കുന്നുണ്ട്. 

കുറിപ്പിൽ പറയുന്നത്:

'ഇരുപത് വയസ് ആകുമ്പോഴേക്കും കുടുംബത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട ഒരു പാവം പയ്യൻ. ഇരുൾ വീണ ജീവിതയാത്രയിൽ  തന്റെ കുടുംബത്തിന് വെളിച്ചം പകർന്നവൻ. ദുരന്തപെയ്ത്തിൽ തന്റെ കുടുംബത്തിന് തടയായി നിന്നവൻ.  മുരടിച്ച  തന്റെ പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ചവൻ. വെന്ത് ഉണങ്ങിയ ജീവിതത്തിൽ ഇത്തിരി പച്ചപ്പ് തളിർത്തു തുടങ്ങി. ശരീരത്തിനും മനസിനും തണുപ്പ് തോന്നി തുടങ്ങി. ആ 20 വയസ് കാരൻ പയ്യൻ വളർന്ന് വലുതായി. വെയിലിൽ  വെന്ത് ഉണങ്ങി പാകമായവൻ. അവൻ വിവാഹിതൻ ആയി തങ്കകുടം പോലെത്തെ ഒരു മകന്റെ അച്ഛനായി. 

ജീവിതത്തിന്റെയും വിധിയുടെയും ചതുരങ്ക കളിയിൽ വിജയം അവന്റെ കൂടെ ആയിരുന്നു. എന്നും തോറ്റുപോകുന്ന അവസ്ഥയിൽ നിന്ന് വിജയിച്ചു വന്നവൻ. കടലാഴി നീന്തി കയറി വന്നവനോട് വിധി പറഞ്ഞുവത്രേ ഒരു കനലാഴി കൂടെ തണ്ടാനുണ്ട് എന്ന്. വിധി നൽകിയ കനാലാഴിയിൽ അകപ്പെട്ടു അർജുൺ എന്ന ചെറുപ്പക്കാരൻ. പല പ്രയാസകരമായ അവസ്ഥകളും അവൻ തണ്ടിയാണ്  ഇവിടെ വരെ എത്തിയത് അതുകൊണ്ട്  ദിവസങ്ങൾ കൊഴിഞ്ഞു പോകുമ്പോഴും അവനെ അറിയുന്നവരിൽ ഇപ്പോഴും ഒരു പ്രതീക്ഷ ബാക്കി നിക്കുന്നത്.

അതുകൊണ്ടാണ് കേരളക്കര മുഴുവൻ അർജുൻ ജീവനോടെ തിരികെ വരും എന്ന്  പ്രതീക്ഷയൊടെ കാത്തിരിക്കുന്നതും  അവനിൽ ഉള്ള  വിശ്വാസം കൊണ്ടാണ്. ദൈവമേ നീ ഇവിടെ ഒരിക്കലും ക്രൂരൻ ആവരുത്, അർജുൺ ജീവനോടെ തിരിച്ചു വരണം അത് വെറുമൊരു ആഗ്രഹം മാത്രമല്ല അതൊരു  പ്രാർത്ഥനയാണ്. എട്ട് പത്ത് ദിവസമായി കുഞ്ഞു കുട്ടികൾ  മുതൽ മുത്തശ്ശിമാർ വരെ ഉരുവിടുന്ന ഒരേ ഒരു മന്ത്രം. അർജുൻ ജീവനോടെ തിരിച്ച് വരണം എന്നാണ്, അതൊരു സമർപ്പണമാണ് ദൈവമേ അങ്ങയുടെ മുന്നിൽ ഇതുപോലൊരു പ്രാർത്ഥന  ഉണ്ടായിട്ടുണ്ടാവില്ല. 

അത്ഭുതങ്ങൾ ഒരുപാട് കാട്ടുന്ന ആളല്ലേ അങ്ങ് ഇവിടെയും ഒരു  വലിയ അത്ഭുതം കാട്ടണം, അർജുൻ  ജീവനോടെ തിരിച്ച് വരണം. അച്ഛനെ കാത്തിരിക്കുന്ന ആ പിഞ്ചു കുഞ്ഞ് തന്റെ പ്രിയപ്പെട്ടവനെ കാത്തിരിക്കുന്ന ആ പെൺകുട്ടി സ്വന്തം മകനെ കാത്തിരിക്കുന്ന അച്ഛനും അമ്മയും സഹോദരങ്ങളും പ്രിയപ്പെട്ടവരും അവരുടെ പ്രതീക്ഷ ഒരിക്കലും കണ്ണീരിൽ മുക്കി കളയരുത്'.

ജീവിതം കരുപ്പിടിപ്പിക്കാൻ ഇറങ്ങിയ പച്ചയായ മനുഷ്യൻ 

ഇതാണ് ആ പോസ്റ്റ്. ജീവിതം കരുപ്പിടിപ്പിക്കാൻ ഇറങ്ങിയ പച്ചയായ മനുഷ്യൻ്റെ ചിത്രമാണ് ഇതിലുള്ളത്. കുടുംബത്തിൻ്റെ അത്താണി. അതുകൊണ്ട് തന്നെ ഒരു കുടുംബത്തിലേയ്ക്ക് നിറ ചിരിയോടെ കടന്നു വരുന്ന അർജുനെ കാണാൻ ലോകമെമ്പാടുമുള്ള മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നതിൻ്റെ നേർ ചിത്രമാണ് പോസ്റ്റിൽ തെളിയുന്നത്. പലർക്കും നേരിട്ട് വന്ന് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ സാഹചര്യങ്ങൾ അതിന് അനുകൂലമല്ലാതായിരിക്കുന്നു. എന്നാൽ ചിലർ ജോലിയും വേലയും ഒക്കെ ഉപേക്ഷിച്ച് ഈ ദുരന്ത സ്ഥലത്ത് ദിവസങ്ങളോളം ചെലവഴിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്. അവരുടെ നല്ല മനസ്സിനെ ദൈവം കാണട്ടെ. അല്ലാത്തവർക്ക് പ്രാർത്ഥനയിൽ കൈകോർക്കാം. ദൈവം അർജുനെ നമുക്ക് തിരികെ തരുമെന്ന് പ്രതീക്ഷിക്കാം. പ്രാർത്ഥിക്കാം.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia