തിരുവനന്തപുരം - ബഹ്‌റൈന്‍ വിമാന സര്‍വീസ് നിര്‍ത്തലാക്കിയത് ആര്‍ക്കു വേണ്ടി ?
Jan 19, 2015, 19:00 IST
തിരുവനന്തപുരം: (www.kvartha.com 19/01/2015) എയര്‍ ഇന്ത്യയുടെ ലാഭകരമായിരുന്ന സര്‍വീസ് നിര്‍ത്തലാക്കിയത് എന്തിനുവേണ്ടി? രണ്ട് വര്‍ഷം മുന്‍പാണ് തിരുവനന്തപുരം - ബഹ്‌റൈന്‍ വിമാന സര്‍വീസ് എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയത്. ഏകപക്ഷീയമായിരുന്നു ഇത്.
ആരേയും കേള്‍ക്കുകയോ ആരുടേയും പരാതി പരിഗണിക്കുകയോ ചെയ്യാതെയായിരുന്നു തീരുമാനം. തന്മൂലം കനത്ത സാമ്പത്തിക നഷ്ടമാണ് യാത്രക്കാര്‍ക്കുണ്ടായത്. ഓരോ ദിവസവും 1000, 1200 യാത്രക്കാരാണ് തിരുവനന്തപുരം - ബഹ്‌റൈന്‍ റൂട്ടില്‍ യാത്ര ചെയ്യുന്നത്. സര്‍വീസ് നിര്‍ത്തലാക്കി രണ്ട് വര്‍ഷം കൊണ്ട് യാത്രക്കാര്‍ക്ക് 657 കോടിയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്.
സ്വകാര്യ സര്‍വീസുകളെ സഹായിക്കാനായിരുന്നു എയര്‍ ഇന്ത്യയുടെ ഈ തീരുമാനം. പാവങ്ങളെ ചൂഷണം ചെയ്തും മുതലാളിമാരെ വളര്‍ത്തുകയെന്ന നയം സ്വീകരിച്ചതിനെതിരെ എയര്‍ ഇന്ത്യയ്ക്ക് നിരവധി പരാതി ലഭിച്ചിരുന്നു. 2014 ഡിസംമ്പര്‍ 23 ന് എയര്‍ഇന്ത്യയ്ക്ക് പരാതി നല്‍കിയെങ്കിലും അവര്‍ കണ്ടഭാവം കാണിച്ചില്ലെന്നാണ് കോഴിക്കോട് നടുവന്നൂര്‍ സ്വദേശി പുലിയാട്ട് അബൂബക്കര്‍ ഹൈക്കോടതിയില്‍ കൊടുത്തിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നത്. ഉന്നത നീതിപീഠത്തില്‍ നിന്നെങ്കിലും കനിവുണ്ടാകണമെന്നാണ് ഇയാളടക്കമുള്ള യാത്രക്കാരുടെ ആവശ്യം.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Air India, Air service, Two years, Profit, Private, High Court, Writ, Financial, Loss.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.