ഷാനിമോള്‍ ഉസ്മാനെ കാത്തിരിക്കുന്ന ആ പാര്‍ട്ടി പദവി എന്ത്? കോണ്‍ഗ്രസില്‍ അഭ്യൂഹങ്ങളേറെ

 


തിരുവനന്തപുരം: (www.kvartha.com 13.04.2014) ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റുനിഷേധത്തില്‍ പ്രതിഷേധിച്ചും എന്നാല്‍ അത് മാധ്യമങ്ങളോടു പറയാതെയും നിശ്ശബ്ദയായിരുന്ന മുന്‍ എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാനെ കാത്തിരിക്കുന്ന ആ പുതിയ പദവിയെന്താകാം. ഊഹാപോഹങ്ങള്‍ക്കു ദാരിദ്ര്യമില്ലാത്ത സംസ്ഥാന കോണ്‍ഗ്രസില്‍ അതേക്കുറിച്ചു പ്രചരിക്കുന്നത് നിരവധി അഭ്യൂഹങ്ങള്‍.

ഏതായാലും ഷാനിമോള്‍ ഉസ്മാനു പാര്‍ട്ടിയില്‍ മികച്ച പദവി ഉറപ്പായെന്നാണു വ്യക്തമായ സൂചനകള്‍. അതിനു മുന്‍കൈയെടുക്കുന്നതാകട്ടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ. അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിട്ടുപോലും തെരഞ്ഞെടുപ്പില്‍ സീറ്റു കിട്ടാത്ത ഷാനിമോളെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കുമെന്നാണ് പ്രബലമായ സൂചന. അതല്ല, എഐസിസി വക്താവാക്കുമെന്നും കേരളത്തില്‍ കെപിസിസി വൈസ് പ്രസിഡന്റാക്കുമെന്നുമുണ്ട് അഭ്യൂഹം. ഇതൊന്നുമല്ലെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്തു നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കാനാണ് നീക്കമെന്നും വിവരമുണ്ട്.

മുസ്ലിം സമുദായത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസവും ഭാഷാ പ്രാവീണ്യവും മികച്ച പ്രസംഗ ശേഷിയുമൊക്കെയുള്ള ഒരു വനിതാ നേതാവ് ഒതുക്കപ്പെട്ടു പോകുന്നതിനെതിരേ രാഹുല്‍ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരിക്കാന്‍ കേരളത്തിലെ സീറ്റുനിര്‍ണയത്തിലെ സാമുദായിക ഘടകങ്ങള്‍ ഉള്‍പ്പെടെ കാരണമായെന്നും അതില്‍ രാഹുല്‍ ഗാന്ധി നിസ്സഹായനായെന്നുമാണ് ഷാനിമോള്‍ക്ക് രാഹുലിന്റെ ഓഫീസ് നല്‍കുന്ന വിശദീകരണം. താന്‍ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു നിന്ന് മാറി നില്‍ക്കുകയാണെന്നും എന്നാല്‍ അത് വിവാദമോ രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധമോ ആക്കാന്‍ തന്റെ ഭാഗത്തുനിന്ന് യാതൊരു വിധ ശ്രമങ്ങളും ഉണ്ടാകില്ലെന്നും അറിയിച്ച് ഷാനിമോള്‍ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയിരുന്നു.

ഷാനിമോള്‍ ഉസ്മാനെ കാത്തിരിക്കുന്ന ആ പാര്‍ട്ടി പദവി എന്ത്? കോണ്‍ഗ്രസില്‍ അഭ്യൂഹങ്ങളേറെകേരളത്തില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ നേരിട്ടു കാണാന്‍ ഇതേത്തുടര്‍ന്ന് ഷാനിമോള്‍ക്ക് നിര്‍ദേശം ലഭിച്ചു. ആ കൂടിക്കാഴ്ചിലാണ് ഷാനിമോള്‍ക്ക് പാര്‍ട്ടി പദവി സംബന്ധിച്ച ഉറപ്പ് ലഭിച്ചത്. കേരളത്തില്‍ നിന്നുള്ള ആദ്യ എഐസിസി സെക്രട്ടറിയാരിക്കെ അവര്‍ രാഹുല്‍ കോര്‍ ടീമിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ എഐസിസി പുനസംഘടനയില്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് സ്വയം മാറിയത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുദ്ദേശിച്ചാണെന്നും പുറത്തുവന്നിരുന്നു.

വിജയം ഉറപ്പുള്ള സീറ്റില്‍ അവര്‍ മല്‍സരിക്കുമെന്ന പ്രതീതി ശക്തമായിരുന്നെങ്കിലും അവസാനം അത് അട്ടിമറിക്കപ്പെട്ടു. കോണ്‍ഗ്ര് സ്ഥാനാര്‍ത്ഥികളുടെ മുസ്ലിം പ്രാതിനിധ്യവും സ്ത്രീ പ്രാതിനിധ്യവും രണ്ടു വീതമായിരുന്നു. അതു നേരത്തേ ഉറപ്പാക്കിയവര്‍ പിന്മാറാന്‍ സ്വാഭാവികമായും തയ്യാറായില്ല. എംഐ ഷാനവാസ്, ടി സിദ്ദീഖ് എന്നിവരാണ് ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു മല്‍സരിച്ച കോണ്‍ഗ്രസിലെ മുസ്്‌ലിങ്ങള്‍. ബിന്ദു കൃഷ്ണയും കെ എ ഷീബയുമാണു സ്ത്രീകള്‍.

അതേസമയം, ക്രിസ്ത്യന്‍ പ്രാതനിധ്യ കാര്യത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ലെന്ന ആക്ഷേപവും പാര്‍ട്ടിക്കുള്ളിലുണ്ട്. ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, കെ വി തോമസ്, പി സി ചാക്കോ എന്നീ നാലു പേര്‍ ആ സമുദായത്തില്‍ നിന്നു മല്‍സരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Related News:
ഇത്തവണയും 'ആം ആദ്മി'; ഷാനിമോള്‍ ഉസ്മാന്‍ സജീവ രാഷ്ട്രീയം വിടുന്നു
Keywords:  Kerala, Thiruvananthapuram, Congress, Woman, Muslim-League, Rahul Gandhi, Muslim, Politics, What will be the new post in congress waiting for Shanimol Osman?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia