Budget | വിദേശത്ത് ജോലി ചെയ്ത് മടങ്ങിവന്ന മലയാളികൾക്ക് 50,000 രൂപ വരെ ചികിത്സാ സഹായം; ഒരു ലക്ഷം രൂപ വരെ മരണാനന്തര ധനസഹായം; 15,000 രൂപ വരെ വിവാഹ ധനസഹായം; 'സാന്ത്വനം' പദ്ധതിക്ക് 33 കോടി രൂപ; പ്രവാസികൾക്ക് ബജറ്റിൽ ലഭിച്ചതെന്ത്?
Feb 5, 2024, 13:34 IST
തിരുവനന്തപുരം: (KVARTHA) നോർക റൂട്സിന്റെ് പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ 33 കോടി രൂപ വകയിരുത്തി. കുറഞ്ഞത് രണ്ട് വർഷക്കാലം വിദേശത്ത് ജോലിചെയ്ത് മടങ്ങിവന്ന മലയാളികൾക്ക് 50,000 രൂപ വരെ ചികിത്സാ സഹായം, ഒരു ലക്ഷം രൂപ വരെ മരണാനന്തര ധനസഹായം, 15,000 രൂപ വരെ വിവാഹ ധനസഹായം, വൈകല്യമുളളവർക്ക് സഹായ ഉപകരണങ്ങൾ വാങ്ങുന്നതിലേക്ക് 10,000 രൂപ വരെ ധനസഹായം എന്നിങ്ങനെ ഒറ്റത്തവണ ധനസഹായം ലഭ്യമാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള പദ്ധതിയാണിതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
2024-25 സാമ്പത്തിക വർഷം നോർകയുടെ വിവിധ പ്രവർത്തനങ്ങൾക്കായി 143.81 കോടി രൂപ വകയിരുത്തി. ആഗോള മാന്ദ്യത്തിൻ്റേയും ഗൾഫ് രാജ്യങ്ങളിലെ ദേശീയവൽക്കരണത്തിന്റേയും ഫലമായി കേരളത്തിലേക്ക് തിരികെയെത്തുന്നവരെ പുനരധിവസി പ്പിക്കുന്നതിന്റെ ഭാഗമായി സ്വയം തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച എൻ ഡി പി ആർ ഇ എം (NDPREM) പദ്ധതിക്കായി 25 കോടി രൂപയും നീക്കിവെച്ചതായി ധനമന്ത്രി പറഞ്ഞു.
തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ പുനസംയോജന ഏകോപന പദ്ധതിയ്ക്കായി 44 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 'കേരള ദി നോൺ റസിഡൻ്റ് കേരളൈറ്റ്സ് വെൽഫെയർ ബോർഡ്' മുഖേനയുള്ള ക്ഷേമപദ്ധതികൾക്കായി 12 കോടി രൂപ നീക്കിവെച്ചതായും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു.
Keywords: News, Kerala, Thiruvananthapuram, Budget, Expatriate, NORKA,
Job, Treatment, Students, Scholarship, What did expatriates get in budget?
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.